play-sharp-fill
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വൻ അപകടം; തട്ടുകട കത്തി നശിച്ചു; സമീപത്തെ പെട്ടിക്കടക്കും തീ പിടിച്ചു

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വൻ അപകടം; തട്ടുകട കത്തി നശിച്ചു; സമീപത്തെ പെട്ടിക്കടക്കും തീ പിടിച്ചു

മലപ്പുറം: മലപ്പുറത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ വൻ അപകടം.

ഇന്നലെ രാത്രിയോടെയാണ് വൻ തീപിടിത്തമുണ്ടായത്.
തട്ടുകട കത്തി നശിച്ചു.

മലപ്പുറം പുത്തനത്താണി തിരുന്നാവായ ജംഗ്ഷനില്‍ ആണ് സംഭവം. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്നാണ് തീ പൂര്‍ണമായും അണച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വലിയ ശബ്ദത്തോടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് തീ ആളിപ്പടരുകയായിരുന്നു. ഇതോടെ സമീപത്തെ പെട്ടിക്കടക്കും തീ പിടിച്ചു.

സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരുന്നതിന് മുൻപ് ഫയര്‍ഫോഴ്സെത്തി നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് ഗതാഗത തടസമുണ്ടായി.