രണ്ടേകാല്‍ കിലോ കഞ്ചാവുമായി മുണ്ടക്കയത്ത് രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍
കോട്ടയം: മുണ്ടക്കയം പുത്തൻചന്തക്ക് സമീപത്തു നിന്നും രണ്ടേകാല്‍ കിലോ കഞ്ചാവുമായി രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.
തമിഴ്നാട് കമ്പം സ്വദേശികളായ ചിത്ര, സെല്‍വി, കാന്തി എന്നിവരെ രണ്ടേ കാല്‍ കിലോ എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
തമിഴ്നാട്ടില്‍ നിന്നും വന്‍തോതില്‍ കേരളത്തിലേക്ക് കഞ്ചാവ് വരുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു എക്സൈസ് സംഘത്തിൻ്റെ പരിശോധന. കമ്പത്ത് നിന്നും കുമളി ചെക്പോസ്റ്റ് വഴി ഇവര്‍ മുണ്ടക്കയത്ത് എത്തിയപ്പോള്‍ ആയിരുന്നു എക്സൈസ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എരുമേലി എക്സൈസ് റേഞ്ച് അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ജി ഫെമിൻ്റെ നേതൃത്വത്തില്‍ ആണ് കഞ്ചാവ് പിടികൂടിയത്.
പ്രതികളായ മൂന്ന് പേരെയും കോടതിയില്‍ ഹാജരാകി റിമാന്‍ഡ് ചെയ്തു.
രണ്ടുദിവസം മുന്‍പ് കോട്ടയം നഗരത്തിലും വന്‍തോതിലാണ് കഞ്ചാവ് പിടികൂടിയത്. ട്രെയിന്‍ മാര്‍ഗ്ഗം കടത്തുകയായിരുന്ന 9കിലോ കഞ്ചാവുമായി പിടിയിലായത് 3 യുവാക്കളായിരുന്നു.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും ട്രയിനുകള്‍ വഴി കഞ്ചാവ് കടത്ത് വ്യാപകമാണ്. ഇതോടെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്.