വൈക്കത്ത് ഹാഷിഷ് ഓയിലും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ; പിടിയിലായവർക്ക് കഞ്ചാവ് മാഫിയയുമായി അടുത്ത ബന്ധം; അന്വേഷണം ശക്തമാക്കി എക്‌സൈസ്
തേർഡ് ഐ ബ്യൂറോ
കോട്ടയം: ലോക്ക് ഡൗണിൽ മദ്യം ലഭിക്കാതെ വന്നതോടെ കഞ്ചാവും ഹാഷിഷ് ഓയിലും വിൽക്കാൻ ലക്ഷ്യമിട്ട് രംഗത്ത് എത്തിയ രണ്ടു യുവാക്കൾ പിടിയിൽ.
വൈക്കം വെള്ളൂർ വരിക്കാംകുന്നു മന്ദാരത്തിൽ അജയ് ( 22 ), വെള്ളൂർ വരിക്കാംകുന്നു വലിയവീട്ടിൽ വൈശാഖ് ( 27 ) എന്നിവരെ ഒരുഗ്രാം ഹാഷിഷ് ഓയിലും 63ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈക്കം തലയോലപറമ്പിലാണ് വാഹനത്തിൽ കടത്തിക്കൊണ്ടു വരികയായിരുന്നു ഹാഷിഷ് ഓയിലും കഞ്ചാവുമായി രണ്ടു യുവാക്കൾ എക്‌സൈസ് പിടിയിലായത്.
വരിക്കാംക്കുന്ന് ഇരട്ടാണിക്കാവ് ക്ഷേത്രത്തിന്റെ സമീപത്തുനിന്നാണ് കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാക്കളെ വൈക്കം എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം.മജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
വരിക്കാംകുന്ന് ഭാഗത്ത് കഞ്ചാവ് മയക്കുമരുന്ന് ലോബികൾ പിടിമുറുക്കുന്നവെന്നുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ്. ഒരു ഗ്രാം ഹാഷിഷ് ഓയിൽ 2000 രൂപയ്ക്ക് വാങ്ങിയതായാണ് ഇവർ മൊഴി നൽകിയത്.
കഞ്ചാവ് വിൽപ്പനയ്ക്ക് വേണ്ടി വാങ്ങിയതാണ്. ആവശ്യക്കാർക്ക് അഞ്ച് ഗ്രാം 500 രൂപ നിരക്കിലാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്. കഞ്ചാവ് വിറ്റ് ഹാഷിഷ് ഓയിൽ വാങ്ങി ഉപയോഗിക്കുകയാണ് ഇവരുടെ രീതി.