കോഴിക്കോട് കാറിൽ കടത്തിയ 17 കിലോ കഞ്ചാവ് പിടിച്ചെടുത്തു: കഞ്ചാവ് മാഫിയ സംഘാംഗങ്ങളായ മൂന്നു പേർ പിടിയിൽ
തേർഡ് ഐ ബ്യൂറോ
കോഴിക്കോട്: കാറിൽ കടത്തുകയായിരുന്ന 17 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയിൽ ലിപിൻ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കൽ ഷാജി (51), താമരശ്ശേരി തച്ചൻപൊയിൽ അബ്ദുൽ ജലീൽ (38)എന്നിവരേയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അശ്‌റഫിന്റെ നേതൃത്വത്തതിലുള്ള പ്രത്യേക സംഘം കൊണ്ടോട്ടി ടൗണിൽ നിന്ന് പിടികൂടിയത്.
പിടികൂടിയ കഞ്ചാവിന് പത്ത് ലക്ഷത്തോളം വിലവരും. വിദേശത്തേക്ക് കടത്താനായിരുന്നു ശ്രമമമെന്ന് പൊലീസ് സംശയിക്കുന്നു. രാമനാട്ടുകര സ്വർണക്കടത്ത് കവർച്ചാ ശ്രമവുമായി ബന്ധപ്പെട്ട ചില പ്രതികൾക്ക് മയക്കുമരുന്ന് കടത്തുമായി ബന്ധംമുള്ളതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊടുവള്ളി കേന്ദ്രീകരിച്ച് വിദേശേത്തേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. വിദേശത്തേക്ക് കാരിയർമാരെ ഉപയോഗിച്ച് മയക്കുമരുന്നും തിരിച്ച് സ്വർണവും കടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group