play-sharp-fill
കറന്‍സിയില്‍ നിന്ന് ഗാന്ധിയുടെ ചിത്രം നീക്കില്ല; പുതുതായി ആരെയും ഉള്‍പ്പെടുത്തില്ല; അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര ധനമന്ത്രാലയം

കറന്‍സിയില്‍ നിന്ന് ഗാന്ധിയുടെ ചിത്രം നീക്കില്ല; പുതുതായി ആരെയും ഉള്‍പ്പെടുത്തില്ല; അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര ധനമന്ത്രാലയം

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: ഇന്ത്യന്‍ കറന്‍സികളില്‍ നിന്നും രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ചിത്രം നീക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്ര ധനമന്ത്രാലയം.

ഗാന്ധിജിയുടെ ചിത്രം കറന്‍സിയില്‍ നിന്ന് നീക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം ഇന്ന് പാര്‍ലമെന്റില്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടക്കാലത്ത് ഹെെന്ദവ ദെെവങ്ങളുടെയും സുഭാഷ് ചന്ദ്രബോസ് അടക്കമുള്ള സ്വാതന്ത്ര്യസമരസേനാനികളുടെയും ചിത്രങ്ങള്‍ കറന്‍സിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ നിലവിലെ കറന്‍സിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

ഇക്കാര്യം നേരത്തെ തന്നെ ആര്‍ ബി ഐയും വ്യക്തമാക്കിയിട്ടുണ്ടെന്ന് ധനമന്ത്രാലയം ലോക്‌സഭയില്‍ പറഞ്ഞു.

ആന്റോ ആന്റണി എം പിയുടെ ചോദ്യത്തിനാണ് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി മറുപടിയായി ഇക്കാര്യം അറിയിച്ചത്.