play-sharp-fill
മീടു കമന്റ് ഡിലീറ്റ് ചെയ്യുന്നത് എന്തിനാണ് ഗബ്രി?. പേടിയാണോ?. മീടു പോസ്റ്റിട്ട പെണ്‍കുട്ടിയെ നീ പണം എറിഞ്ഞ് ഒതുക്കിയല്ലേ? ഗബ്രി പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി വൈറൽ

മീടു കമന്റ് ഡിലീറ്റ് ചെയ്യുന്നത് എന്തിനാണ് ഗബ്രി?. പേടിയാണോ?. മീടു പോസ്റ്റിട്ട പെണ്‍കുട്ടിയെ നീ പണം എറിഞ്ഞ് ഒതുക്കിയല്ലേ? ഗബ്രി പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറി വൈറൽ

സ്വന്തം ലേഖകൻ

ഗബ്രി ജോസ് എന്ന പേര് മലയാളികള്‍ക്ക് സുപരിചിതമായി തുടങ്ങിയത് താരം ബിഗ് ബോസ് മലയാളം സീസണ്‍ ആറില്‍ മത്സരാർത്ഥിയായി വന്നശേഷമാണ്.അതിന് മുൻപ് ചില മലയാള സിനിമയുടെ ഭാഗമായിട്ടുണ്ടെങ്കിലും അവയൊന്നും വലിയ ഹിറ്റ് സിനിമകളല്ലായിരുന്നതിനാല്‍ ഗബ്രിയെന്ന യുവതാരത്തെയും മലയാളികള്‍‌ക്ക് അറിയില്ലായിരുന്നു. കമലിന്‍റെ സംവിധാനത്തില്‍ 2019 ല്‍ പ്രദര്‍ശനത്തിനെത്തിയ പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയം പാഷനാക്കിയ ഗബ്രി സിനിമാ അരങ്ങേറ്റം നടത്തിയത്.

എന്നാല്‍ അരങ്ങേറ്റത്തിന് മുൻപ് കാര്യമായ അഭിനയ പഠനം നടത്തിയിരുന്നു. ബോളിവുഡ് താരം അനുപം ഖേറാണ് ഗബ്രി ജോസിന്‍റെ അഭിനയമേഖലയിലെ ഗുരു. അങ്കമാലി സ്വദേശിയായ ഗബ്രി ഒരു സിവില്‍ എഞ്ചിനീയര്‍ കൂടിയാണ്. തന്റെ മുഖവും പേരും മലയാളികള്‍ക്ക് ഫെമിയിലിയറാക്കുക എന്നതാണ് ബിഗ് ബോസില്‍ പങ്കെടുക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് തുടക്കത്തില്‍ തന്നെ ഗബ്രി പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിഫലം പോലും തനിക്ക് വിഷയമല്ലായിരുന്നുവെന്നും ഗബ്രി പറഞ്ഞിരുന്നു. ഹോളി ഗ്രേസ് അക്കാദമി ഓഫ് എഞ്ചിനീറിങില്‍ നിന്നാണ് ബിരുദം നേടിയത്. റേഡിയോ ജോക്കിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിനായകന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രണയമീനുകളുടെ കടലില്‍ അജ്മല്‍ എന്ന കഥാപാത്രമായാണ് ഗബ്രി ജോസ് എത്തിയത്. റൊമാന്‍റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ ശ്രദ്ധേയ കഥാപാത്രമായിരുന്നു ഇത്.

തട്ടുകട മുതല്‍ സെമിത്തേരി വരെ, ദി ഹോപ്പ് എന്നീ ചിത്രങ്ങളിലും ഗബ്രി ജോസ് അഭിനയിച്ചിട്ടുണ്ട്. അമ്ബത്തിയാറ് ദിവസത്തോളം ബിഗ് ബോസില്‍ നിന്നശേഷമാണ് ഗബ്രി പുറത്തായത്. ഒന്നാം ദിവസം മുതല്‍ ഇപ്പോള്‍ വരെയും ഗബ്രി വീടിന് അകത്തും പുറത്തും ഒരു ചർച്ചാ വിഷയം തന്നെയാണ്. ഷോയില്‍ നിന്നും പുറത്ത് വന്നശേഷം മോഡലിങ് അടക്കമുള്ളവയെല്ലാമായി ഗബ്രി തിരക്കിലാണ്.

അതേസമയം സോഷ്യല്‍മീഡിയയിലും ഗബ്രി ആക്ടീവാണ്. ഗബ്രി എന്ന പേര് ഇത്രത്തോളം ചർച്ച ചെയ്യപ്പെടാൻ കാരണം ജാസ്മിനുമായി കോമ്ബോ ഗെയിം കളിച്ചുവെന്നതാണ്. അതിന്റെ പേരില്‍ ഇപ്പോഴും വിമർശനം നേരിടുന്നുണ്ടെങ്കിലും ഗബ്രി ജാസ്മിന് തന്നെയാണ് പിന്തുണ നല്‍കുന്നത്. ഇപ്പോഴിതാ ഗബ്രി പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് വൈറലാകുന്നത്.

തന്റെ പോസ്റ്റിന് വന്ന ഒരു കമന്റും അതിന് താൻ നല്‍കിയ മറുപടിയും സ്ക്രീൻഷോട്ട് എടുത്ത് പങ്കുവെച്ചിരിക്കുകയാണ് ഗബ്രി. ഒരു പെണ്‍കുട്ടി ഗബ്രിക്ക് എതിരെ മീടു ആരോപിച്ച്‌ കുറിച്ച കമന്റ് ഗബ്രി ഡിലീറ്റ് ചെയ്തുവെന്നാണ് മറ്റൊരള്‍ കമന്റിലൂടെ പറഞ്ഞിരിക്കുന്നത്. മീടു കമന്റ് ഡിലീറ്റ് ചെയ്യുന്നത് എന്തിനാണ് ഗബ്രി?. പേടിയാണോ?. മീടു പോസ്റ്റിട്ട പെണ്‍കുട്ടിയെ നീ പണം എറിഞ്ഞ് ഒതുക്കിയല്ലേ?.

ബിബിയിലെ ഏറ്റവും മോശം മത്സരാർത്ഥി ഗബ്രിയാണ്. ദീപാവലി അഘോഷിക്കൻ നേരത്തെ ഇറങ്ങിയത് നന്നായി എന്നാണ് ഗബ്രിയെ പരിഹസിച്ച്‌ ഒരാള്‍ കുറിച്ചത്. കമന്റ് ശ്രദ്ധയില്‍പ്പെട്ട ഗബ്രി മറുപടിയും നല്‍കി. ഇതൊരു ഗുരുതരമായ ആരോപണമാണ്. നിങ്ങള്‍ ഇത് ഒരിക്കല്‍ കൂടി ചെയ്താല്‍… നിങ്ങള്‍ എന്നെ അപകീർത്തിപ്പെടുത്തിയതിനും തെറ്റായ ആരോപണം ഉന്നയിച്ചതിനും എതിരെ നിയമപരമായി പോരാടും.

നിങ്ങള്‍ ഒരു വ്യാജ അക്കൗണ്ടിന് പിന്നില്‍ സുഖമായി ഒളിച്ചിട്ടും കാര്യമില്ല. ബാക്കിയുള്ളവ സൈബർ സെല്‍ കൈകാര്യം ചെയ്യും. മിണ്ടാതിരിക്കുന്നുവെന്ന് കരുതി ബലഹീനതയാണെന്ന് കരുതരുത്. എന്നെയും എൻ്റെ കുടുംബത്തെയും അധിക്ഷേപിക്കുകയും അടിസ്ഥാനരഹിതവും അസംബന്ധവുമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്ന വ്യാജ അക്കൗണ്ടിന് പിന്നില്‍ ഒളിച്ചിരിക്കുന്ന മുഖമില്ലാത്ത എല്ലാ ഭീരുക്കള്‍ക്കും വേണ്ടിയാണിത്.

എൻ്റെ മൗനം ഒരു ബലഹീനതയാണെന്ന് നിങ്ങള്‍ കരുതിയിരുന്നെങ്കില്‍. നിങ്ങള്‍ക്ക് തെറ്റി… എനിക്ക് പറയാനുള്ളത് എല്ലാത്തിനും ഒരു പരിധിയുണ്ടെന്നാണ്. നിങ്ങള്‍ അത് മറികടക്കുകയാണെങ്കില്‍ ഇതുപോലുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള എൻ്റെ രീതികള്‍ മാറ്റാൻ ഞാൻ നിർബന്ധിതനാകും. അത് നിങ്ങള്‍ക്ക് നല്ലതിനായിരിക്കില്ലെന്നാണ് ഗബ്രി മറുപടിയായി കുറിച്ചത്.