മോദിക്ക് മൂന്നാമൂഴമൊരുക്കാനുള്ള അടുത്ത നീക്കം.? തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉടന്‍ കുറയും; കേന്ദ്രമന്ത്രി നല്‍കുന്ന സൂചന ഇങ്ങനെ…..!
സ്വന്തം ലേഖിക
ന്യൂഡൽഹി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉടന്‍ കുറയുമെന്ന് സൂചന.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രമന്ത്രിയാണ് ഇന്ധനവില കുറയുമെന്ന സൂചനയുമായി രംഗത്തെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഓയില്‍ മാര്‍ക്കറ്റിംഗ് ( ഒ എം സി ) കമ്പനികളുമായി നടത്തിയ കൂടികാഴ്ചയ്ക്കൊടുവിലാണ് വില കുറയുമെന്ന രീതിയിലുള്ള സൂചനകള്‍ പുറത്തുവരുന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാലാണ് പെട്ടന്ന് ഇങ്ങനെ ഒരു തീരുമാനം വന്നതെന്നാണ് ഉയരുന്ന ആക്ഷേപം. നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ സമയത്തും സമാന സ്ഥിതിയായിരുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുൻപ് ദിനംപ്രതി ഇന്ധന വില ഉയരുന്ന സാഹചര്യമായിരുന്നെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വില വര്‍ദ്ധനവ് നിന്നെന്നും അവര്‍ വ്യക്തമാക്കുന്നു. നിലവിലെ അവസ്ഥയില്‍ ഇന്ധന വില കുറയ്ക്കുന്നത് മോദിക്ക് മൂന്നാമൂഴത്തിനുള്ള സാഹചര്യം ഒരുക്കലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവ കഴിഞ്ഞ 15 മാസമായി പെട്രോള്‍, ഡീസല്‍ വിലകള്‍ ചെലവിന് അനുസൃതമായി പരിഷ്കരിച്ചിട്ടില്ല. ഇക്കാലയളവില്‍ ഉണ്ടായ നഷ്ടമാണ് ഇപ്പോള്‍ നികത്തുന്നത്.
2022 ലെ റെക്കോര്‍ഡ് ഉയര്‍ന്ന നിരക്കില്‍ നിന്ന് അന്താരാഷ്ട്ര ക്രൂഡ് വില അടുത്തിടെ മയപ്പെടുത്തിയത് പെട്രോളിന്റെ ലാഭം വര്‍ദ്ധിപ്പിച്ചെങ്കിലും ഡീസലിന്റെ നഷ്ടം തുടര്‍ന്നു.