പ്രോട്ടീന്‍, കാല്‍സ്യം, അയേണ്‍, തയാമീന്‍, റൈബോഫ്‌ളേവിന്‍, മഗ്നീഷ്യം, സിങ്ക് എന്നിവയാൽ സമ്പുഷ്ടം…..! ദിനംപ്രതി അലട്ടുന്ന പല രോഗങ്ങള്‍ക്കുമുള്ള പരിഹാരം; ലൈംഗികാരോഗ്യം, പ്രമേഹം, കൊളസ്‌ട്രോൾ, തൈറോയിഡ്‍, അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവയ്ക്ക് ഉത്തമം; ഉറക്കത്തിനും, ഹൃദയാരോഗ്യത്തിനും മികച്ചത്; അറിയാം പാനീയങ്ങളിലെ താരമായ കസ്‌കസിൻ്റെ ആരോഗ്യഗുണങ്ങൾ…..
സ്വന്തം ലേഖിക
കോട്ടയം: ഫലൂദയിലും സർബത്തിലുമെല്ലാം കറുത്ത വഴുവഴുപ്പുള്ള കസ്കസ് ചേർക്കുന്നത് നിങ്ങൾ തീർച്ചയായും കണ്ടിട്ടുണ്ടാകും. പുതിന കുടുംബത്തിൽപ്പെട്ട ഈ അത്ഭുത വിത്തുകൾ ആരോഗ്യപരമായ ഗുണങ്ങളും അതോടൊപ്പം നിരവധി രോഗശാന്തി ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നു.
അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവ പരിഹരിക്കുവാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ശരീരത്തിലെ ചൂട് കുറയ്ക്കുന്നതിനും കസ്കസ് വിത്തുകൾ കഴിക്കുന്നത് നമ്മെ സഹായിക്കുന്നു. പ്രോട്ടീൻ, അവശ്യ കൊഴുപ്പുകൾ, കാർബോഹൈഡ്രേറ്റ്, ഫൈബർ എന്നിവയാൽ സമ്പുഷ്ടമായ ഇവയ്ക്ക് കലോറി കുറവാണ്, ഇത് ശരീരഭാരം കുറയ്ക്കാൻ പറ്റിയ മികച്ച പോംവഴിയായി ഇതിനെ മാറ്റുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കസ്കസ് അധികം ആരും ശ്രദ്ധിയ്ക്കാതെ പോകുന്ന, പലര്‍ക്കും അറിയാതിരിയ്ക്കുന്ന ഒരു ചേരുവയാണെങ്കിലും ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. നമ്മെ അലട്ടുന്ന പല രോഗങ്ങള്‍ക്കുമുള്ള പരിഹാരമാണിത്.
ഇതില്‍ ഫോസാഫറസ, പ്രോട്ടീന്‍, കാല്‍സ്യം, അയേണ്‍, തയാമീന്‍, റൈബോഫ്‌ളേവിന്‍, മഗ്നീഷ്യം, സിങ്ക് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.
കസ്‌കസ് ആരോഗ്യത്തിന് പല തരത്തിലെ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. തടിയും വയറും കുറയ്ക്കുന്നതുള്‍പ്പെടെയുള്ള പല ആരോഗ്യ ഗുണങ്ങളും ഇതില്‍ നിന്നും ലഭിയ്ക്കുന്നുണ്ട്.
ഈ പ്രത്യേക സീഡ് ലെമണൈഡ്, ഗ്രീന്‍ ടീ എന്നിവയിലും ചേര്‍ത്തു കഴിയ്ക്കാം. എന്നാല്‍ ഇത് ചിയ സീഡ്‌സ് അല്ല. പോപ്പി സീഡ്‌സ് എന്നും ഇതറിയപ്പെടുന്നത്. ഇതിനോടു സാമ്യം തോന്നുന്നവയാണ് ബേസില്‍ സീഡും ചിയ സീഡുമെല്ലാം. ഇത് ബേസില്‍ സീഡല്ല, ഇതിനോടു സാമ്യമുണ്ടെന്നേയുള്ളൂ. ഈ ചെടിയുടെ ഇലകള്‍ക്ക് തുളസിച്ചെടിയുടെ ഇലകളുടെ ഗുണങ്ങളെല്ലാം കണ്ടെത്തിയിട്ടുമുണ്ട്.
ഇതിലെ നാരുകള്‍ തന്നെയാണ് ഇതിലെ തടിയും വയറും കുറയ്ക്കുന്ന ഘടകം. ഇത് വിശപ്പു കുറയ്ക്കുന്നു. ദഹന പ്രക്രിയയും ശോധനയും സുഖകരമാക്കുന്നു. ഇതിലെ ആല്‍ഫ ലിനോലെനിക് ആസിഡ് അപചയ പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു പെട്ടെന്നു തന്നെ കത്തിച്ചു കളയുകയും ചെയ്യുന്നു. ഇതില്‍ കലോറി വളരെ കുറവാണ്. വൈറ്റമിന്‍ എ, ബി കോംപ്ലക്‌സ്, ഇ, കെ എന്നിവയെല്ലാം അടങ്ങിയിട്ടുള്ള ചെറുവിത്തുകളാണ് ഇവ.
ഈ ചെറിയ വിത്ത് 15 മിനിറ്റു നേരം ചൂടുവെള്ളത്തില്‍ ഇട്ടു വയ്ക്കുക. പീന്നീട് ഈ വെള്ളം കുടിയ്ക്കാം. ഇതു കഴിയ്ക്കുകയുമാകാം. 2 ടീസ്പൂണ്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടു വച്ചാല്‍ മതിയാകും. ഇത് ദഹന പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കത്തിച്ചു കളഞ്ഞ് തടിയും വയറും കുറയ്ക്കുന്നു. ഈ വെള്ളത്തില്‍ അല്‍പം നാരങ്ങാനീരും തേനുമെല്ലാം ചേര്‍ത്തു കുടിയ്ക്കുന്നതും ഏറെ നല്ലതാണ് ഇതു പോലെ ഓട്‌സ് പാകം ചെയ്യുമ്പോള്‍ ഇത് അതില്‍ ചേര്‍ക്കാം. മറ്റു ഭക്ഷണങ്ങളിലും ചേര്‍ത്തു കഴിയ്ക്കാം.
പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം കുറയ്ക്കാന്‍
പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം കുറയ്ക്കാന്‍ ഈ വിത്തുകള്‍ ഏറെ ഫലപ്രദമാണെന്നു തെളിഞ്ഞിട്ടുണ്ട്. ഇത് രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടാതെ സംരക്ഷണം നല്‍കുന്നു. ഹൃദയാരോഗ്യം സംരക്ഷിയ്ക്കുന്നു.
ഇതു ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ്. ഇതിലെ സിങ്കാണ് ഈ ഗുണം നല്‍കുന്നത്. ആന്റി ബാക്ടീരിയില്‍, വൈറല്‍ ഗുണങ്ങളുള്ള ഒന്നു കൂടിയാണ് ഈ ചെറിയ വിത്തുകള്‍.
തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവര്‍ക്കുള്ള നല്ലൊരു പരിഹാരമാണ് ഇത് തൈറോയ്ഡ് പ്രവര്‍ത്തനങ്ങള്‍ക്കും സിങ്ക് ഏറെ അത്യാവശ്യമാണ്. ഇതിലെ ഓയിലില്‍ ധാരാളം അയൊഡിനുമുണ്ട്. പോപ്പി സീഡ് ഓയില്‍ ഉപയോഗിച്ചാല്‍ മതിയാകും. ഇതെല്ലാം തന്നെ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ല പ്രതിവിധികളാണ്.
കിഡ്‌നിയുടെ ആരോഗ്യത്തിന് ഇത് ഏറെ ഉത്തമമാണ്. ഇതിലെ പൊട്ടാസ്യമാണ് ഈ ഗുണം നല്‍കുന്നത്. കിഡ്‌നി സ്റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പ്രതിവിധിയാണിത് ക്‌സകസില്‍ ഓക്‌സലേറ്റുകളുണ്ട്. ഇവ കിഡ്‌നിയില്‍ അടിഞ്ഞു കൂടുന്ന കാല്‍സ്യത്തെ വലിച്ചെടുത്ത് ഇവ കിഡ്‌നി സറ്റോണ്‍ ആയി മാറുന്നതു തടയുന്നു.
ലൈംഗിക ശക്തി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നു കൂടിയാണ് കശകശ എന്നു വിളിക്കപ്പെടുന്ന ക്‌സ്‌കസ്. ഇതിലെ ലിഗ്നന്‍ എന്ന ഘടകം ലൈംഗിക താല്‍പര്യം വര്‍ദ്ധിപ്പിയ്ക്കും. സ്ത്രീകളിലെ പ്രത്യുല്‍പാദന പരമായ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണിത്.
മുടിയുടെ ആരോഗ്യത്തിന് ഉത്തമമാണ് ഈ വിത്തുകള്‍. ഇവ താരനുള്ള നല്ലൊരു പ്രതിവിധിയുമാണ്. തൈരും വെളുത്ത കുരുമുളകും കസ്‌കസും ചേര്‍ത്തരച്ചു തലയോടില്‍ പുരട്ടുക. അര മണിക്കൂര്‍ ശേഷം ഇതു കഴുകിക്കളയാം. താരന്‍ മാറും. ഇതുപോലെ തേങ്ങാപ്പാലും സവാള അരച്ചതും ചേര്‍ത്തു ശിരോചര്‍മത്തില്‍ പുരട്ടുന്നതു മുടി വളരാന്‍ ഏറെ നല്ലതാണ്. മുടിയുടെ അറ്റം പിളരുന്നത് ഇത് ഒഴിവാക്കുകയും ചെയ്യും. ആരോഗ്യകരമായ മുടിയ്ക്കുള്ള കാല്‍സ്യം, സിങ്ക്, മഗ്നീഷ്യം, അണ്‍സാച്വറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സാധിയ്ക്കുന്ന, അലര്‍ജി, ശ്വസന പ്രശ്‌നങ്ങള്‍ അകറ്റുന്ന പാനീയം കൂടിയാണിത്. നാരങ്ങാവെള്ളത്തിലും മോരും വെള്ളത്തിലുമെല്ലാം ഇതു ചേര്‍ത്തു കുടിയ്ക്കാറുണ്ട്.
മലബന്ധം അകറ്റുന്നു : കസ്‌കസ് യിലടങ്ങിയ ഭക്ഷ്യനാരുകള്‍ മലബന്ധം അകറ്റാന്‍ സഹായിക്കുന്നു. വയര്‍ നിറഞ്ഞു എന്ന തോന്നല്‍ കൂടുതല്‍ സമയത്തേക്ക് ഉണ്ടാക്കുന്നു. ഭക്ഷണത്തിനു മുന്‍പ് അല്പം പൊടിച്ച കസ്‌കസ് കഴിക്കുകയോ ഭക്ഷ ണത്തില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യുന്നതു നല്ലതാണ്.
ഉറക്കത്തിന് : ഉറക്കമില്ലായ്മ അലട്ടുന്നുവോ? കസ്‌കസ് യുടെ സത്ത് പഞ്ചസാര ചേര്‍ത്തു കഴിക്കുന്നത് ഉറക്ക പ്രശ്‌നങ്ങള്‍ക്കു പരിഹാരമാണ്. ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉല്‍പ്പാദനത്തിന് സഹായിക്കുന്ന സംയുക്തങ്ങള്‍ കസ്‌കസ് യില്‍ ധാരാളമുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിനു സഹായിക്കുന്നു.
ഹൃദയാരോഗ്യത്തിന്: കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഫാറ്റി ആസിഡായ ലിനോലെയ്ക് ആസിഡ് പോലുള്ളവ കസ്‌കസ് യില്‍ ധാരാളമുണ്ട്. ഇവ ഹൃദ്രോഗം, ഹൃദയാഘാതം ഇവ തടഞ്ഞ് ഹൃദയാരോഗ്യമേകാന്‍ കസ്‌കസ് സഹായിക്കുന്നു.
എല്ലുകള്‍ക്ക് : കാല്‍സ്യം, ഫോസ്ഫറസ് ഇവ എല്ലുകള്‍ക്ക് ആരോഗ്യമേകുന്നു. എല്ലുകളെ നാശത്തില്‍ നിന്നു സംരക്ഷിക്കുന്ന പ്രോട്ടീനായ കൊളാജന്റെ നിര്‍മാണത്തിനു സഹായിക്കുന്ന മാംഗനീസ് കസ്‌കസ് യില്‍ ഉണ്ട്. സന്ധിവേദനയ്ക്കും വീക്കത്തിനും കസ്‌കസ് അരച്ചു പുരട്ടുന്നത് ആശ്വാസം നല്‍കും.
കണ്ണുകള്‍ക്ക് : കസ്‌കസ് യില്‍ സിങ്ക് ധാരാളമായുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിനു നല്ലതാണ്. കൂടാതെ മാക്യുലാര്‍ ഡീജനറേഷന്‍ എന്ന പ്രായമാകുമ്ബോഴുണ്ടാകുന്ന നേത്രരോഗം തടയാനും സിങ്ക് സഹായിക്കുന്നു. കസ്‌കസ് യിലടങ്ങിയ ആന്റി ഓക്‌സിഡന്റുകളും കണ്ണിന്റെ ആരോഗ്യത്തിനു നല്ലതാണ്.
ചര്‍മത്തിന്: ചര്‍മത്തിലെ അണുബാധ തടയാന്‍ നല്ലതാണ്. കസ്‌കസ് യിലടങ്ങിയ ആന്റി ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍ ഇതിനു സഹായിക്കുന്നു. കസ്‌കസ് പേസ്റ്റാക്കി അതില്‍ അല്‍പ്പം നാരങ്ങാനീര് ചേര്‍ത്ത് അണുബാധയുള്ളിടത്ത് പുരട്ടിയാല്‍ ചൊറിച്ചിലും പൊള്ളലും കുറയും.
തലച്ചോറിന്: കസ്‌കസ് യിലടങ്ങിയ കാല്‍സ്യം, കോപ്പര്‍, അയണ്‍ ഇവ ‘ന്യൂറോട്രാന്‍സ്മിറ്ററുകളെ’ നിയന്ത്രിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. തലച്ചോറിലെ നാഡീകോശങ്ങളുടെ വളര്‍ച്ചയ്ക്കും ഇത് സഹായകം.
രോഗപ്രതിരോധ ശക്തിക്ക് : കസ്‌കസ് യില്‍ അടങ്ങിയ സിങ്ക് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു : കസ്‌കസ് യിലടങ്ങിയ ഒലേയിക് ആസിഡ് രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു.
വൃക്കയില്‍ കല്ല് തടയാന്‍ : കസ്‌കസ് യില്‍ പൊട്ടാസ്യം ഉണ്ട്. ഇത് വൃക്കയില്‍ കല്ലുണ്ടാകുന്നത് തടയാനും കിഡ്‌നി സ്റ്റോണിന്റെ ചികിത്സയ്ക്കും സഹായകം. കസ്‌കസ് യിലെ ഓക്‌സലേറ്റുകള്‍ കൂടുതലുള്ള കാല്‍സ്യത്തെ ആഗിരണം ചെയ്യുന്നു.
തൈറോയ്ഡിന്റെ പ്രവര്‍ത്തനം : തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന് സിങ്ക് ആവശ്യമാണ്. കസ്‌കസ് യിലാകട്ടെ സിങ്ക് ധാരാളമായുണ്ട്. കൂടാതെ തൈറോയ്ഡിന്റെ പ്രവര്‍ത്തന തകരാറിന് അയഡിന്റെ അഭാവവും ഒരു കാരണമാണ്. അയഡിന്റെ അഭാവം ഇല്ലാതാക്കാന്‍ അയഡിനേറ്റഡ് പോപ്പി സീഡ് ഓയില്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
ശ്വസനപ്രശ്‌നങ്ങള്‍ക്ക്: ചുമ, ആസ്മ തുടങ്ങി ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കസ്‌കസ് ഫലപ്രദമാണ്
പോഷകങ്ങള്‍
100 ഗ്രാം കസ്‌കസില്‍ 525 കിലോ കാലറി ഊര്‍ജ്ജം ഉണ്ട്. 28.13 ഗ്രാം അന്നജം, 17.99 ഗ്രാം പ്രോട്ടീന്‍, 41.56 ഗ്രാം കൊഴുപ്പ്, 19.5 ഗ്രാം ഭക്ഷ്യനാരുകള്‍ ഇവയുമുണ്ട്. കൊളസ്‌ട്രോള്‍ ഒട്ടുമില്ല. കൂടാതെ ഫോളേറ്റുകള്‍, നിയാസിന്‍, പാന്റാതെനിക് ആസിഡ്, പിരിഡോക്‌സിന്‍, റൈബോഫ്‌ലേവിന്‍, തയാമിന്‍, ജീവകം എ,സി, ഇ എന്നിവയുമുണ്ട്.
ധാതുക്കളായ കാല്‍സ്യം, കോപ്പര്‍, അയണ്‍, മഗ്‌നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, സെലനിയം, സിങ്ക് എന്നിവയും കസ്‌കസ് യില്‍ ഉണ്ട്.
ഇനി കസ്‌കസ് ചേര്‍ത്ത ഡെസര്‍ട്ടുകള്‍ രുചിക്കുന്നത് കസ്‌കസ് യെ അറിഞ്ഞു തന്നെയാവാം. ആരോഗ്യഗുണങ്ങള്‍ ധാരാ ളമുള്ളവയാണ് ഈ ഇത്തിരിക്കുഞ്ഞന്‍മാര്‍ എന്ന് മനസ്സിലാക്കിയാല്‍ പിന്നെ കസ്‌കസ് എങ്ങനെ വേണ്ടെന്നു വയ്ക്കും.