
കോട്ടയം: ഡൽഹിയിൽ ഫെബ്രുവരി 7, 8 തീയതികളിൽ നടന്ന സാവത് നാഷണൽ അസോസിയേഷൻ സംഘടിപ്പിച്ച ഫ്രഞ്ച് കിക്ക് ബോക്സിങ് റഫറി & ജഡ്ജ് ഡിപ്ലോമ പരീക്ഷയിൽ വിജയിച്ച് കുമരകം സ്വദേശി ദിനു പൂങ്കളത്തിൽ ദേശീയ അംഗീകാരം നേടി. റഫറി, ജഡ്ജ്, കോച്ച് എന്നീ മൂന്ന് ഘട്ടങ്ങളിലായുള്ള പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കിയതോടെയാണ് നേട്ടം.
ഇതോടെ കേരളത്തിൽ നിന്നുള്ള എട്ട് അംഗ ഫ്രഞ്ച് കിക്ക് ബോക്സിങ് കോച്ചുമാരുടെ പാനലിൽ ദിനുവും ഉൾപ്പെട്ടു. കിക്ക് ബോക്സിങ് രംഗത്ത് ഇത്തരത്തിലുള്ള ദേശീയ യോഗ്യത നേടുന്ന ആദ്യ കുമരകം സ്വദേശിയാണ് ദിനു.
കുമരകം ചൂരപ്പറമ്പിൽ പരേതനായ സോദരൻ–ലൈല ദമ്പതികളുടെ മകനാണ് ദിനു പൂങ്കളത്തിൽ. ഭാര്യ പൂജ. മക്കൾ: അദ്വൈത് കെ. ദിനു, ആദിത്യൻ കെ. ദിനു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







