play-sharp-fill
മുട്ടില്‍ മരംമുറി കേസ് ; അന്വേഷണം ഊര്‍ജിതപ്പെടുത്തിയില്ലെങ്കില്‍ കോടതിയില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടാകും ; മുന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍

മുട്ടില്‍ മരംമുറി കേസ് ; അന്വേഷണം ഊര്‍ജിതപ്പെടുത്തിയില്ലെങ്കില്‍ കോടതിയില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടാകും ; മുന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍

സ്വന്തം ലേഖകൻ

കോട്ടയം: മുട്ടില്‍ മരംമുറി കേസന്വേഷണം ഊര്‍ജിതപ്പെടുത്തിയില്ലെങ്കില്‍ കോടതിയില്‍ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടാകുമെന്ന് മുന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍.

മുട്ടില്‍ മരംമുറിയില്‍ കഴിഞ്ഞദിവസം പുറത്തുവന്ന ഡി.എന്‍.എ. റിപ്പോര്‍ട്ട് അഗസ്റ്റിന്‍ സഹോദരന്‍മാരുടെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുമെങ്കിലും കോടതിയില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കാന്‍ പര്യാപ്തമല്ലെന്നാണ് കേസിലെ മുന്‍ പോസിക്യൂട്ടര്‍ ജോസഫ് മാത്യുവിന്‍റെ വാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചയാണ് മരംമുറിക്ക് കാരണമായതെന്നും കേസന്വേഷണത്തില്‍ വിവിധ വകുപ്പുകളുടെ കൂട്ടായ പരിശ്രമമാണ് വേണ്ടതെന്നും ജോസഫ് മാത്യു അഭിപ്രായപ്പെട്ടു.

പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ ശക്തമായ തെളിവുകളുടെ അഭാവത്തില്‍ കുറ്റം തെളിയിക്കുന്നതിലും പ്രതികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിലും സര്‍ക്കാര്‍ തിരിച്ചടി നേരിട്ടേക്കാം. മരംമുറി തടയുന്നതില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ട്.

അന്നത്തെ ജില്ലാ കലക്ടറും വൈത്തിരി തഹസില്‍ദാരും മരംമുറിയില്‍ നടപടി സ്വീകരിക്കാന്‍ കാലതാമസം വരുത്തി. റവന്യു വകുപ്പിന്‍റെ വീഴ്ചകള്‍ കേസന്വേഷണത്തിലും പ്രതിഫലിക്കുന്നുണ്ട്. കേരള ലാന്‍ഡ് കണ്‍സര്‍വന്‍സറി ആക്റ്റ് പ്രകാരം നഷ്ടപെട്ട മരംങ്ങളുടെ മൂല്യം പരിശോധിച്ച് പിഴ ഈടാക്കേണ്ട ചുമതല റവന്യു വകുപ്പിനാണ്.

ഇക്കാര്യത്തിലും വകുപ്പിന് മെല്ലെപ്പോക്കാണ്. സര്‍ക്കാരിന് അര്‍ഹമായ നഷ്ടപരിഹാരം പ്രതികളില്‍ നിന്ന് ഈടാക്കാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കോടികളുടെ പൊതുമുതല്‍ ഉപകാരമില്ലാതെ നശിച്ചതിനു തുല്യമാകും.