സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ; ബേക്കറി ഉടമയ്ക്കും ഭാര്യയ്ക്കും ഉൾപ്പെടെ 11 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു; ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; നാലുപേരുടെ നില ഗുരുതരം
സ്വന്തം ലേഖകൻ
വെള്ളറട: അമ്പൂരി ജംഗ്ഷനിലെ ബേക്കറിയില്‍ നിന്ന് ബര്‍ഗറും ചിക്കന്റോളും കഴിച്ച 11 പേരെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാഞ്ചോ ബേക്കറിയില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്.
ബേക്കറി ഉടമയ്ക്കും ഭാര്യയ്ക്കും ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. 24ന് ബര്‍ഗറും ചിക്കന്റോളും കഴിച്ചവര്‍ക്കാണ് 25 മുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങിയത്. ഗുരുതരാവസ്ഥയിലായ കൂട്ടപ്പൂ സ്വദേശി ശ്രീധരൻ നായര്‍ (65) കാരക്കോണം മെഡിക്കല്‍ കോളേജിലും അമ്ബൂരി സ്വദേശികളായ ലിസ ജേക്കമ്ബ്,നോയില്‍ ജേക്കമ്ബ്,നീതു തോമസ് എന്നിവര്‍ അമ്ബൂരി നെയ്യാര്‍ മെഡിസിറ്റിയിലും ചികിത്സയിലാണ്. ബാക്കിയുള്ളവര്‍ അമ്ബൂരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവമറിഞ്ഞ് ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി നടപടികളെടുത്തു. പാറശാലയില്‍ നിന്ന് ഫുഡ് സേ്ര്രഫി അധികൃതര്‍ സ്ഥലത്തെത്തി ബേക്കറിയും ബോര്‍മയും ഇന്നലെ സീല്‍ ചെയ്തു. ഫുഡ് സേ്ര്രഫി പാറശാല ഓഫീസര്‍ ഷൈനി.വി.എസ്, നെയ്യാറ്റിൻകരയിലെ ഓഫീസര്‍ അനൂജ പി.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധിച്ചത്. ഇവിടെ നിന്ന് ചിക്കൻ വിഭവങ്ങള്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. സാമ്ബിള്‍ ശേഖരിക്കാൻ ചിക്കൻ ബര്‍ഗര്‍ ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.