എത്ര ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയുന്നില്ലേ? ഉറക്കം ശരിയാകാത്തവരില്‍ നിരവധി അസുഖങ്ങള്‍ വാരനുളള സാധ്യത; രുചികരമായ ഈ ഭക്ഷണങ്ങള്‍ കഴിച്ച് നോക്കൂ…
കോട്ടയം: ധാരാളം ആളുകള്‍ അനുഭവിക്കുന്ന പ്രശ്നമാണ് ഉറക്കമില്ലായ്മ.
ഒരു ദിവസം ഉറക്കം തെറ്റിയാല്‍ തന്നെ ഭ്രാന്ത് പിടിക്കുന്നവരുടെ എണ്ണവും കുറവല്ല.
ഉറക്കം ശരിയാകാത്തവരില്‍ നിരവധി അസുഖങ്ങള്‍ വാരനുളള സാദ്ധ്യതയും കൂടുതലാണ്. ശരീര ഭാരവും ഇവര്‍ക്ക് വേഗത്തില്‍ വര്‍ദ്ധിക്കും.
ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഉറക്കമില്ലായ്മയെ തടയാൻ സഹായിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്.
പഠനത്തില്‍ തെളിഞ്ഞതനുസരിച്ച് വാഴപ്പഴം ആണ് ഉറക്കം ലഭിക്കാൻ ഏറ്റവും ഉത്തമമായ ഭക്ഷണം. പഴത്തില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയാണ് അതിന് കാരണം. ഇവ നിങ്ങളുടെ പേശികളെ റിലാക്സ് ആക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ പഴത്തില്‍ അമിനോ ആസിഡും ട്രിപ്റ്റോഫാെൻ എന്നിവയും അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിനെ ശാന്തമാക്കുകയും ചെയ്യുന്നു. മുന്തിരി, ചെറി, സ്ട്രോബെറി, ബദാം, മത്സ്യം, ധാന്യങ്ങള്‍, ചീസ് തുടങ്ങിയ ഭക്ഷണങ്ങളും ഉറക്കം വരാൻ സഹായിക്കുന്നു.
ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മാത്രം പോരാ നിങ്ങള്‍ക്ക് കൃത്യസമയത്ത് ഉറങ്ങണമെങ്കില്‍ മറ്റ് ചില കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്. ഉറങ്ങുന്നതിന് മുൻപ് കട്ടിയുള്ള ഭക്ഷണങ്ങളോ അമിതമായോ കഴിക്കാൻ പാടില്ല. ഇത് ദഹനക്കേടിന് കാരണമാകുന്നു. അമിതമായി മസാലകള്‍ ഉള്ള ഭക്ഷണവും കഴിക്കാൻ പാടില്ല.
ചോക്ലേറ്റ്, കോഫി പോലുള്ളവും രാത്രി കഴിച്ചാല്‍ ഉറക്കം വരില്ല.
അതിനാല്‍ തന്നെ ഇത്തരം കാര്യങ്ങള്‍ രാത്രി ശ്രദ്ധിക്കണം. കൃത്യമായി ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാൻ സാധിക്കുന്നതാണ്.