
കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ വർക്ക് ഷോപ്പിൽ വൻ തീ പിടുത്തം. കുഞ്ഞിമംഗലത്തെ വർക്ക് ഷോപ്പിലാണ് തീപിടുത്തമുണ്ടായത്. അഗ്നിബാധയിൽ രണ്ടു വാഹനങ്ങൾ പൂർണ്ണമായും കത്തി നശിച്ചു. പയ്യന്നൂർ ബികെഎം ആശുപത്രിക്ക് സമീപത്തെ കെപി.രമേശന്റെ ഉടമസ്ഥതയിലുള്ള ‘കാർ ലാൻഡ്’ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് തീപിടുത്തമുണ്ടായത്.
അറ്റകുറ്റപ്പണികൾക്ക് കൊണ്ടുവന്ന വര്ക്കവർക്ക് ഷോപ്പിനു പുറത്തു നിർത്തിയിട്ട വാഹനങ്ങളാണ് കത്തിനശിച്ചത്. തീ ആളിക്കത്തുന്നതു കണ്ട് വഴിയാത്രക്കാർ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ രണ്ട് അഗ്നിശമന യൂണിറ്റുകൾ ഒരു മണിക്കൂറിനടുത്ത് പ്രയത്നിച്ചാണ് തീ പൂർണ്ണമായി അണച്ചത്. എന്നാൽ തീയണച്ചപ്പോഴേക്കും ഒരു ഇന്നോവയും ഇന്നോവ ക്രിസ്റ്റയുമുൾപ്പടെ രണ്ടു കാറുകൾ കത്തി നശിച്ചിരുന്നു. അഗ്നിരക്ഷാസേനയുടെ കൃത്യസമയത്തുള്ള ഇടപെലിലൂടെ സമീപത്തുണ്ടായിരുന്ന മറ്റു നിരവധി വാഹനങ്ങളിലേക്കും വർക്ക് ഷോപ്പിലേക്കും തീ പടർന്നില്ല.
തീപിടിത്തത്തിൽ 25 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി വർക്ക് ഷോപ്പുടമ രമേശന് പറഞ്ഞു. സ്റ്റേഷനൻ ഓഫീസർ സിപി. രാജേഷ് ആണ് രക്ഷാപ്രവര്ത്തനത്തിന് നേതൃത്വം നൽകിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group



