Spread the love

കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ എൻഡോസള്‍ഫാൻ ദുരിതബാധിതർക്ക് ധനസഹായം അനുവദിക്കാൻ മന്ത്രിസഭായോഗത്തില്‍ തീരുമാനം. ദുരിതബാധിതരെ കണ്ടെത്തുന്നതിനായി 2017 ല്‍ നടത്തിയ ആദ്യഘട്ട മെഡിക്കല്‍ പരിശോധനയുടെയും ഫില്‍ഡ് തല പരിശോധനയുടെയും അടിസ്ഥാനത്തില്‍ പ്രാഥമിക ലിസ്റ്റില്‍ ഉള്‍പ്പെട്ടതും പിന്നീട് അന്തിമ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടതുമായ 1031 പേരില്‍ അർഹതപ്പെട്ടവർക്ക് ധനസഹായം നല്‍കും.

video
play-sharp-fill

ഇതിനുള്ള അനുമതി മന്ത്രിസഭായോഗം ജില്ലാ കലക്‌ടർക്ക് നല്‍കി.ജില്ലയിലെ എൻഡോസള്‍ഫാൻ ദുരിതബാധിതരായ 1031 പേരെ കാസർകോട് വികസന പാക്കേജിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി സഹായം അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് ആവശ്യപ്പെട്ട് സമരം നടന്നു വരികയായിരുന്നു.

2024 ജൂലൈ 10നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പ്രഖ്യാപിച്ചത് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കലക്ടേററ്റില്‍ സമരം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചത് നടപ്പിലാക്കേണ്ടത് കലക്ടർ ആണെന്നും മുഖ്യമന്ത്രി നിയമസഭയി‍ല്‍ പ്രഖ്യാപനം നടത്തി ഒരു വർഷത്തിലേറെയായിട്ടും ദുരിതബാധിതർക്കു ഒരു ആനുകൂല്യവും ഇതുവരെ കിട്ടിയില്ലെന്നു സമരക്കാർ ആരോപിച്ചിരുന്നു.