play-sharp-fill
ആശ്രയയുടെ സജീവ പ്രവർത്തക മങ്ങാട്ട് ശോശാമ്മ ഐപ്പിന്റെ 10-ആം ചരമ വാർഷികം ; ക്യാൻസർ രോഗികൾക്ക് ധനസഹായം വിതരണം ചെയ്തു 

ആശ്രയയുടെ സജീവ പ്രവർത്തക മങ്ങാട്ട് ശോശാമ്മ ഐപ്പിന്റെ 10-ആം ചരമ വാർഷികം ; ക്യാൻസർ രോഗികൾക്ക് ധനസഹായം വിതരണം ചെയ്തു 

സ്വന്തം ലേഖകൻ 

ചെങ്ങളം: ആശ്രയയുടെ ആരംഭം മുതൽ സജീവ പ്രവർത്തകയായിരുന്ന
മങ്ങാട്ട് ശോശാമ്മ ഐപ്പിന്റെ 10-)ം ചരമ വാർഷികത്തോട് അനുബന്ധിച്ച് മക്കൾ 103 നിർദ്ധയരായ ക്യാൻസർ രോഗികൾക്ക് , 2000 രൂപ വീതം ധനസഹായം നൽകി.

ആശ്രയയുടെ പ്രസിഡന്റ് എച്ച് ജി  തോമസ് മോർ തിമോത്തിയോസ് മെത്രാപോലിത്ത അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോട്ടയം നഗരസഭാദ്ധ്യക്ഷ  ബിൻസി സെബാസ്റ്റ്യൻ ധനസഹായ വിതരണം ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. വർഗീസ് പുന്നൂസ് , ആശ്രയയുടെ സെക്രട്ടറി ഫാ.ജോൺ എപ്പ്, ജോസഫ് കുര്യൻ, ഷുബി ജോൺ, സിസ്റ്റർ ശ്ലോമ്മോ, എം.സി. ചെറിയാൻ, മേരി സൂസൽ മോഹൻ എന്നിവർ ആശംസകൾ അർപ്പിച്ചു