സാമ്പത്തിക തട്ടിപ്പ് കേസ് ; പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയലും മകൾ റിനു മറിയവും അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊച്ചി: 1600 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയലിനെയും കമ്പനി സി ഇ ഒ യും മകളുമായ റിനു മറിയത്തെയും എൻഫോഴ്‌സ്‌മെൻറ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തിയ ശേഷമായിരുന്നു ഇരുവരുടെയും അറസ്റ്റ്. സാമ്പത്തിക ക്രമക്കേടിലും ബെനാമി ഇടപാടിലുമാണ് ഇ ഡി അന്വേഷണം നടത്തുന്നത്.
കേസിൽ തോമസ് ഡാനീയെലിന്റെ ഭാര്യ പ്രഭ, മറ്റു രണ്ട് പെണ്മക്കൾ എന്നിവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ ഇന്ന് ഉച്ചയ്ക്ക് ശേഷം എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും. സംസ്ഥാനത്താകെ 1363 കേസുകൾ ആയിരുന്നു പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നത്.നിക്ഷേപ തട്ടിപ്പിലൂടെ തട്ടിയ പണം രാജ്യത്തിന് പുറത്തും അകത്തുമായി ബെനാമി നിക്ഷേപം ആയി പ്രതികൾ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. കേസിൽ സിബിഐയുടെ അന്വേഷണവും തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group