play-sharp-fill
നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണയെ നായകനാക്കി സിനിമയെടുത്തു;  സ്ഥലം മാറ്റത്തിനു പിന്നാലെ എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണയെ നായകനാക്കി സിനിമയെടുത്തു; സ്ഥലം മാറ്റത്തിനു പിന്നാലെ എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

സ്വന്തം ലേഖകൻ

തൃശൂര്‍: നിക്ഷേപ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രവീണ്‍ റാണയെ നായകനാക്കി ചോരന്‍’ എന്ന സിനിമ സംവിധാനം ചെയ്ത എഎസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍. സാന്റോ അന്തിക്കാടിനെയാണ് സസ്‌പെന്റ് ചെയ്തത്.

ക്രിമിനല്‍ പശ്ചാത്തലമുള്ള ആളെവെച്ച് സിനിമ എടുത്തു, ഉന്നത അധികാരികളില്‍ നിന്ന് അനുവാദം വാങ്ങാതെ സിനിമ സംവിധാനം ചെയ്തതിനുമാണ് സസ്‌പെന്‍ഷന്‍. തൃശൂര്‍ റെയ്ഞ്ച് ഡിഐജിയുടെ ഉത്തരവിനെ തുടര്‍ന്നാണ് സ്‌പെന്‍ഷന്‍. നേരത്തെ, തൃശൂര്‍ റൂറല്‍ പൊലീസ് ആസ്ഥാനത്ത് പിആര്‍ഒ ആയി ജോലി ചെയ്തിരുന്ന സാന്റോയെ തലപ്പാട് പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രവീണ്‍ റാണെയുടെ നിക്ഷേപ പദ്ധതികള്‍ തട്ടിപ്പാണെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിട്ടും ഇയാളെ നായകനാക്കി എഎസ്‌ഐ സിനിമ സംവിധാനം ചെയ്യുകയായിരുന്നു.