play-sharp-fill
വീണ്ടും പനി മരണം; തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫീസറുടെ മകൾ പനി ബാധിച്ച്‌ മരിച്ചു: എച്ച്‌ വൺ എൻ വൺ എന്ന് സംശയം

വീണ്ടും പനി മരണം; തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫീസറുടെ മകൾ പനി ബാധിച്ച്‌ മരിച്ചു: എച്ച്‌ വൺ എൻ വൺ എന്ന് സംശയം

സ്വന്തം ലേഖകൻ

തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫീസറുടെ മകൾ പനിയെ തുടർന്ന് മരിച്ചു. മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) ആണ് പനി ബാധിച്ച്‌ മരിച്ചത്.

കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ ആശുപത്രി വെന്റിലേറ്ററിൽ കഴിയവേ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് മരണം. പനി ബാധിച്ച്‌ വ്യാഴാഴ്‌ച ഒ.പിയിൽ ചികിത്സ തേടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനി മാറാത്തതിനെ തുടർന്ന്, വെള്ളിയാഴ്‌ച രാത്രി ജനറൽ ആശുപത്രി ബേബി വാർഡിൽ പ്രവേശിപ്പിച്ചു. മാതാവിനോടൊപ്പം നടന്നാണ്‌ അസ്‌ക സോയ ആശുപത്രിയിലെത്തിയത്‌.