ഫാത്തിമ തെഹ്ലിയയെ എംഎസ്എഫ് ദേശീയ ഉപാധ്യക്ഷ പദവിയില്‍ നിന്ന് നീക്കി; ഹരിത വിവാദത്തില്‍ നടപടി തുടര്‍ന്ന് മുസ്ലീം ലീഗ്; വിവാദം അവസാനിച്ചെന്ന് പി.എം.എ സലാം

ഫാത്തിമ തെഹ്ലിയയെ എംഎസ്എഫ് ദേശീയ ഉപാധ്യക്ഷ പദവിയില്‍ നിന്ന് നീക്കി; ഹരിത വിവാദത്തില്‍ നടപടി തുടര്‍ന്ന് മുസ്ലീം ലീഗ്; വിവാദം അവസാനിച്ചെന്ന് പി.എം.എ സലാം

Spread the love

സ്വന്തം ലേഖകന്‍

കോഴിക്കോട്: ഫാത്തിമ തെഹ്ലിയയെ എംഎസ്എഫ് ദേശീയ ഉപാധ്യക്ഷ പദവിയില്‍ നിന്ന് നീക്കി. ഹരിത വിവാദത്തില്‍ ഫാത്തിമ നടത്തിയത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മുസ്ലിം ലീഗിന്റെ നടപടി. ഹരിത വിവാദത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദമായി പറഞ്ഞത് ഫാത്തിമയാണ്. എന്നാല്‍ വിവാദം അവസാനിച്ചുവെന്നും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഒരു ഗ്യാങ്ങ് ആണെന്നും പി.എം.എ സലാം പ്രതികരിച്ചു.

നേരത്തേ ‘ഹരിത’ സംസ്ഥാന കമ്മിറ്റിയെ ലീഗ് നേതൃത്വം മരവിപ്പിച്ചിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണമുന്നയച്ചതിന് പിന്നാലെയായിരുന്നു ലീഗിന്റെ നടപടി. ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് വിഷയം വലിയ മാധ്യമശ്രദ്ധ നേടിയത്.വിവാദം ശക്തമായതോടെ ഹരിത നേതാക്കളുമായി ലീഗ് നേതൃത്വം യോഗം ചേരുകയും ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപിതനായ പി.കെ. നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു ലീഗ് നേതൃത്വത്തിന്റെ തീരുമാനം.