video
play-sharp-fill

ഫോണ്‍ താഴെ വീണതിന്‍റെ പേരില്‍ 13 വയസുകാരിയായ മകളെ ക്രൂര മർദ്ദനത്തിന് ഇരയാക്കി ; ദൃശ്യങ്ങൾ ഭാര്യയ്ക്ക് അയച്ചു നൽകി ; പ്രതിയെ പിടികൂടി പോലീസ്

ഫോണ്‍ താഴെ വീണതിന്‍റെ പേരില്‍ 13 വയസുകാരിയായ മകളെ ക്രൂര മർദ്ദനത്തിന് ഇരയാക്കി ; ദൃശ്യങ്ങൾ ഭാര്യയ്ക്ക് അയച്ചു നൽകി ; പ്രതിയെ പിടികൂടി പോലീസ്

Spread the love

കൊല്ലം : ഫോണ്‍ താഴെ വീണതിന്‍റെ പേരില്‍ 13 വയസുകാരിയായ മകളെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റില്‍. പള്ളിത്തോട്ടം സ്വദേശി ദിപിൻ ആരോഗ്യനാഥ് (36) ആണ് പള്ളിത്തോട്ടം പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി 7.30 നാണ് സംഭവം. മദ്യപിച്ചെത്തിയ ദിപിൻ വീട്ടിലിരിക്കെ മൂത്ത കുട്ടിയായ 13 വയസുകാരിയുടെ കൈയില്‍ നിന്ന് അബദ്ധത്തില്‍ മൊബൈല്‍ ഫോണ്‍ താഴെ വീണു. ഇതിന്‍റെ ദേഷ്യത്തില്‍ കുട്ടിയെ ക്രൂരമായി മർദിക്കുകയായിരുന്നു.

മർദന ദൃശ്യങ്ങള്‍ ഇളയകുട്ടിയെകൊണ്ട് ഫോണില്‍ വീഡിയോ റെക്കോഡ് ചെയ്യിപ്പിച്ച്‌ വിദേശത്ത് ജോലിചെയ്യുന്ന ഭാര്യയ്ക്ക് അയച്ചു കൊടുത്തു. സംഭവ സമയത്ത് ദിപിനും കുട്ടികളും മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യാ മാതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആക്രമണ ശേഷം ഇയാള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം ഇതുവഴി പട്രാളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തോട് കുട്ടിയും ദിപിന്‍റെ ഭാര്യമാതാവും വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നിർദേശ പ്രകാരം കുട്ടിയെ ജില്ലാ ആശുപത്രിയില്‍ ചികിത്സയ്ക്ക് വിധേയയാക്കി.

കുട്ടിയുടെ മുഖത്തും ശരീരത്താകമാനവും മർദനമേറ്റ പാടുകളുണ്ട്. കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. തുടർന്ന് കുട്ടിയെ കുട്ടിയുടെ അമ്മയുടെ സഹോദരിക്കൊപ്പം വിട്ടു.

ദിപിൻ മുൻപും ഈ കുട്ടിയെ ക്രൂരമായി മർദിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടിയുടെ മൊഴിയുടെയും മാതാവ് വിദേശത്ത് നിന്നറിയിച്ചതിന്‍റേയും വീഡിയോ ദൃശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് പള്ളിത്തോട്ടം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

പോലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. വിദേശത്തുള്ള ഭാര്യയെ നാട്ടിലെത്തിക്കാനാണ് ദിപിൻ കുട്ടിയെ ഫോണ്‍ താഴെ വീണതിന്‍റെ പേരില്‍ ക്രൂരമായി മർദിച്ചതെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസം രാത്രി കൊല്ലം ബീച്ചിന് സമീപത്ത് നിന്ന്പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പള്ളിത്തോട്ടം സിഐ. ബി. ഷെഫീക്ക്, എസ്‌ഐ മാരായ സി.ഹരികുമാർ, സാള്‍ട്രസ് എഎസ്‌ഐമാരായ ഷാനവാസ്ഖാൻ, സരിത സിപിഒ സുനില്‍കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജഡ്ജിയുടെ വസതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.