play-sharp-fill
ഇൻസ്റ്റഗ്രാം കാമുകനെ വിവാഹം കഴിക്കാൻ 2 മക്കളുമായി യുവതി പാകിസ്താനിലേക്ക് പോയി; ഭർത്താവ് പിടികൂടാതിരിക്കാൻ വ്യാജരേഖ നിർമ്മിച്ചു, യുവതിക്കെതിരെ കേസെടുത്ത് പോലീസ്

ഇൻസ്റ്റഗ്രാം കാമുകനെ വിവാഹം കഴിക്കാൻ 2 മക്കളുമായി യുവതി പാകിസ്താനിലേക്ക് പോയി; ഭർത്താവ് പിടികൂടാതിരിക്കാൻ വ്യാജരേഖ നിർമ്മിച്ചു, യുവതിക്കെതിരെ കേസെടുത്ത് പോലീസ്

 

മുംബൈ: പാകിസ്ത‌ാനിൽ പോകാനായി വ്യാജരേഖകൾ ചമച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു. ഉത്തർപ്രദേശ് സ്വദേശിയും മഹാരാഷ്ട്രയിലെ താനെയിൽ താമസക്കാരിയുമായ 23- കാരിക്കെതിരേയാണ് പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്‌ത്. വ്യാജരേഖകൾ നിർമിക്കാൻ സഹായംനൽകിയ താനെയിലെ വ്യാപാരിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്.

 

ഇൻസ്റ്റഗ്രാം കാമുകനെ വിവാഹം കഴിക്കാനായാണ് യുവതി കഴിഞ്ഞവർഷം രണ്ട് മക്കളോടൊപ്പം പാകിസ്താനിൽ പോയത്. ഇതിനായി യുവതി വ്യാജരേഖകൾ ചമച്ചെന്നാണ് പോലീസ് കണ്ടെത്തൽ. മറ്റൊരു പേരിൽ വ്യാജ ആധാർ കാർഡ്, പാൻ കാർഡ്, മക്കളുടെ പേരിൽ വ്യാജ ജനനസർട്ടിഫിക്കറ്റ് തുടങ്ങിയവ നിർമിക്കുകയും തുടർന്ന് ഇത് ഉപയോഗിച്ച് വ്യാജപേരിൽ പാസ്പോർട്ട് സ്വന്തമാക്കുകയുമായിരുന്നു.

 

താനെയിൽ വ്യാപാരസ്ഥാപനം നടത്തുന്നയാളാണ് യുവതിക്ക് ഇതിന് സഹായം നൽകിയത്. ഈ വ്യാജരേഖകൾ സഹിതം യുവതി പാസ്പോർട്ടിന് അപേക്ഷ നൽകുകയും പോലീസ് വെരിഫിക്കേഷൻ ലഭിക്കുകയുംചെയ്തു. പിന്നാലെ ഇതേ പാസ്പോർട്ട് ഉപയോഗിച്ച് യുവതി പാകിസ്താനിലേക്ക് യാത്രചെയ്തെതെന്നാണ് പോലീസ് പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പാകിസ്താനിലേക്ക് പോയാൽ തന്റെ ഭർത്താവ് അന്വേഷിക്കുമെന്നും പോലീസിനെ സമീപിക്കുമെന്നും യുവതി ഭയന്നിരുന്നു. അതിനാൽ ഒരിക്കലും പിടികൊടുക്കാതിരിക്കാനാണ് മറ്റൊരു പേരിൽ വ്യാജ രേഖകൾ നിർമിച്ചതെന്നാണ് പോലീസ് പറയുന്നത്.

 

ഒരുമാസത്തെ വിസയിൽ പാകിസ്താനിലെത്തിയ യുവതി കാമുകനെ വിവാഹം കഴിച്ചു. തുടർന്ന് ആറുമാസത്തേക്ക് കൂടി വിസ കാലാവധി നീട്ടിനൽകാൻ അപേക്ഷ നൽകിയെങ്കിലും ഇത് തള്ളിപ്പോയി. ഇതോടെയാണ് യുവതി കേന്ദ്ര അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായത്.

 

വിസാ കാലാവധി നീട്ടിനൽകാൻ അപേക്ഷ കിട്ടിയതോടെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇക്കാര്യം കേന്ദ്ര ഏജൻസികളെ അറിയിച്ചിരുന്നു. തുടർന്ന് ഏജൻസികൾ അന്വേഷണം ആരംഭിച്ചെങ്കിലും യുവതി പാകിസ്താനിൽനിന്ന് തിരിച്ചെത്തിയശേഷം മാത്രമാണ് ഇവർ ഉപയോഗിച്ചതെല്ലാം വ്യാജരേഖകളായിരുന്നുവെന്ന് കണ്ടെത്തിയത്.