യുവതിയേയും ഭര്‍ത്താവിനെയും ലഹരിക്കേസില്‍ കുടുക്കാൻ ശ്രമം; കാറിൻ്റെ ഡ്രൈവർ സീറ്റിന്റെ റൂഫില്‍ എംഡിഎംഎ ഒളിപ്പിച്ചുവെച്ച് പോലീസിന് രഹസ്യവിവരം നല്‍കി; മുൻ ഭര്‍ത്താവിന്റെ പദ്ധതി പൊളിച്ച് പൊലീസ്; ഒരാള്‍ അറസ്റ്റില്‍
സുല്‍ത്താൻബത്തേരി: യുവതിയേയും ഭർത്താവിനെയും ലഹരിക്കേസില്‍ കുടുക്കാൻ ശ്രമിച്ച യുവതിയുടെ മുൻ ഭർത്താവിന്റെ ശ്രമം പൊളിച്ച് പൊലീസ്.
സംഭവത്തില്‍ ഒരാളെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു. ചീരാല്‍ കുടുക്കി പുത്തൻപുരക്കല്‍ പി.എം. മോൻസി(30)യെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ മുൻ ഭർത്താവ് ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(26)യാണ് കാറില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുവച്ച് ദമ്പതികളെ കള്ളക്കേസില്‍ കുടുക്കാൻ ശ്രമിച്ചത്. ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വില്‍പ്പനയ്ക്കായി ഓണ്‍ലൈൻ ആപ്പില്‍ പോസ്റ്റ്‌ചെയ്ത കാർ, ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്നപേരില്‍ വാങ്ങിയശേഷം ഡ്രൈവർ സീറ്റിന്റെ റൂഫില്‍ എം.ഡി.എം.എ. ഒളിപ്പിച്ചുവെച്ച് പോലീസിന് രഹസ്യവിവരം നല്‍കുകയായിരുന്നു. പുല്‍പ്പള്ളി ഭാഗത്തുനിന്ന് വരുന്ന കാറില്‍ എം.ഡി.എം.എ. കടത്തുന്നുണ്ടെന്നാണ് പോലീസ് സ്റ്റേഷനില്‍ വിളിച്ചുപറഞ്ഞത്.
വിവരമറിഞ്ഞയുടൻ ബത്തേരി പോലീസ് കോട്ടക്കുന്ന് ജങ്ഷനില്‍ പരിശോധന നടത്തി. അതുവഴി വന്ന അമ്പലവയല്‍ സ്വദേശികളായ ദമ്പതിമാർ സഞ്ചരിച്ച കാറില്‍നിന്ന് 11.13 ഗ്രാം എം.ഡി.എം.എ കണ്ടെടുക്കുകയും ചെയ്തു. എന്നാല്‍, തുടർന്നുള്ള ചോദ്യംചെയ്യലില്‍ ഇവരുടെ നിരപരാധിത്വം പോലീസിന് ബോധ്യപ്പെട്ടു.