play-sharp-fill
ഏറ്റുമാനൂര്‍ സോമദാസ പുരസ്‌കാരം കവിയും ഗാന രചയിതാവുമായ കെ.ജയകുമാറിന്: പുരസ്‌കാര സമര്‍പ്പണം 21ന്

ഏറ്റുമാനൂര്‍ സോമദാസ പുരസ്‌കാരം കവിയും ഗാന രചയിതാവുമായ കെ.ജയകുമാറിന്: പുരസ്‌കാര സമര്‍പ്പണം 21ന്

സ്വന്തം ലേഖകന്‍
കോട്ടയം: ഏറ്റുമാനൂര്‍ സോമദാസ പുരസ്‌കാരം കവിയും ഗാന രചയിതാവുമായ കെ.ജയകുമാറിന്. 21ന് ചങ്ങനാശേരിയില്‍ ചേരുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ചങ്ങനാശേരി പെരുന്ന മലയാള വിദ്യാപീഠത്തില്‍ ഏറ്റുമാനൂര്‍ സോമദാസന്റെ 12-)ം ചരമ വാര്‍ഷിക ദിനത്തോടനുബന്ധിച്ചു ചേരുന്ന ചടങ്ങിലാണ് പുരസ്‌കാരം നല്കുന്നത്. 21ന് 12ന് ചേരുന്ന സമ്മേളനത്തില്‍ എഴുത്തച്ഛന്‍ പുരസ്‌കാര ജേതാവായ ഡോ.എസ്.കെ.വസന്തന്‍ യോഗം ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് കെ.ജയകുമാര്‍ പുരസ്‌കാരം ഏറ്റുവാങ്ങും. ഡോ.ടി.എ.സുധാകരക്കുറുപ്പ് പ്രശസ്തി പത്രം അവതരിപ്പിക്കും. കൈരളി ശ്ലോക രംഗം അവതരിപ്പിക്കുന്ന കാവ്യാലാപനം, യുവകവി സുരേഷ് കൃഷ്ണന്റെ ചൊല്ലരങ്ങ് എന്നിവയും ഉണ്ടായിരിക്കും.
ട്രസ്റ്റ് സെക്രട്ടറി കെ.എന്‍. വിശ്വനാഥന്‍ നായര്‍, സ്വാഗതവും ഡോ.പ്രതിഭ നന്ദിയും പറയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group