play-sharp-fill
എരുമേലി ടൗണിൽ മാലിന്യം കുന്നുകൂടുമ്പോൾ നടപടി എടുക്കാതെ അധികൃതർ ; പ്രവർത്തന രഹിതമായി സമീപത്തെ സിസിടിവി ക്യാമറ

എരുമേലി ടൗണിൽ മാലിന്യം കുന്നുകൂടുമ്പോൾ നടപടി എടുക്കാതെ അധികൃതർ ; പ്രവർത്തന രഹിതമായി സമീപത്തെ സിസിടിവി ക്യാമറ

എരുമേലി: എരുമേലി ടൗണിൽ ശ്രീധർമ ശാസ്താ ക്ഷേത്രത്തിനും സിപിഎം പാർട്ടി ഓഫീസിനും സമീപത്ത് റോഡരികിൽ ദിവസവും മാലിന്യക്കൂമ്ബാരമെത്തുന്നു. മാലിന്യമിടുന്നവർക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത്‌ പറയുമ്ബോഴും മാലിന്യമിടുന്നവർ ആരാണെന്ന് കണ്ടെത്താൻ കഴിയുന്നില്ല. അതുകൊണ്ടുതന്നെ നടപടികളും സ്വീകരിക്കാനാകുന്നില്ല.
സമീപത്ത് പഞ്ചായത്തും പോലീസും സംയുക്തമായി സ്ഥാപിച്ച സിസിടിവി ക്യാമറ വാഹനം ഇടിച്ചു പ്രവർത്തനരഹിതമാണ്. ഇതുമൂലം ദൃശ്യങ്ങൾ ലഭ്യമല്ല.പലതവണ ഇവിടെനിന്നു മാലിന്യങ്ങൾ പഞ്ചായത്ത്‌ നീക്കുകയും മാലിന്യങ്ങൾ ഇടരുതെന്ന് അറിയിപ്പ് നൽകിയതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ ദിവസവും രാത്രി പുലരുമ്ബോൾ മാലിന്യങ്ങൾ പാതയോരത്ത് നിറയും. അടുക്കളയിലെ മാലിന്യങ്ങൾ, ഭക്ഷണാവശിഷ്‌ടങ്ങൾ, ഡയപ്പറുകൾ, മത്സ്യങ്ങളുടെ അവശിഷ്‌ടങ്ങൾ ഉൾപ്പടെ ചീഞ്ഞളിഞ്ഞ മാലിന്യങ്ങൾ പ്ലാസ്റ്റിക് ക്യാരി ബാഗുകളിൽ കെട്ടി തള്ളുകയാണ്.

സിസിടിവി കാമറ പ്രവർത്തനസജ്ജമാക്കണമെന്നും മാലിന്യങ്ങൾ ഇടുന്നത് നിരോധിച്ചുള്ള മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നും പരിസരവാസികൾ ആവശ്യപ്പെട്ടു.