
എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാര്‍ ഇറങ്ങിയോടിയതിനാൽ വൻദുരന്തം ഒഴിവായി
എറണാകുളം: വൈറ്റിലയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ചക്കരപ്പറമ്പ് ഹോളിഡേ ഇന്‍ ഹോട്ടലിന് മുന്നിലാണ് സംഭവം. Kl 07 AS 2574 എന്ന നമ്പറിലുള്ള ആള്‍ട്ടോ കാറിനാണ് തീപിടിച്ചത്
വൈറ്റില ഭാഗത്ത് നിന്നും ഇടപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം. തീ കത്തുന്നത് കണ്ട് യാത്രക്കാര്‍ ഇറങ്ങിയോടിയതിനാലാണ് വൻ അപകടം ഒഴിവായത്. ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്.
Third Eye News Live
0