Spread the love

തിരുവനന്തപുരം: എറണാകുളത്ത് അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

video
play-sharp-fill

നിലവില്‍ ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. 11 ജില്ലകളില്‍ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് , കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്.

അതിനിടെ ഭൂതത്താൻ കെട്ട് ബാരേജിന്റെ ഷട്ടറുകള്‍ ഇടയ്ക്ക് ഇടയ്ക്ക് തുറക്കുമെന്ന് അറിയിപ്പ്. ജലനിരപ്പ് ക്രമീകരിക്കാനാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെരിയാറില്‍ ജലനിരപ്പ് നേരിയ തോതില്‍ ഉയരും. പെരിയാർ, ആലുവ, പെരുമ്പാവൂർ, കാലടി ഭാഗങ്ങളില്‍ ജല നിരപ്പ് കുറച്ച്‌ ഉയർന്നേക്കും. പുഴയുടെ ഇരു കരയിലും താമസിക്കുന്നവർ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

വരും ദിവസങ്ങളിലെ മുന്നറിയിപ്പ്

25/05/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്

26/05/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ , എറണാകുളം

27/05/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

28/05/2026 : തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ആലപ്പുഴ , കോട്ടയം , എറണാകുളം , ഇടുക്കി- എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.