
പാലക്കാട്: പാലക്കാട് തൃത്താല സെൻ്ററില്‍ ആനയിടഞ്ഞു. വഴിമധ്യേ പെട്ടെന്ന് ഒരു നായയെ കണ്ട് ആന പരിഭ്രാന്തിയിലാവുകയും ഇടയുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
‘പീച്ചിയില്‍ ശിവൻ’ എന്ന ആനയാണ് അപ്രതീക്ഷിതമായി ഇടഞ്ഞത്. ഉടൻ തന്നെ പാപ്പാന്മാർ ഇടപെട്ട് ആനയെ തളച്ചതിനാല്‍ വലിയൊരു അപകടം ഒഴിവായി.
പണിമുടക്ക് ദിനമായതിനാല്‍ റോഡില്‍ വാഹനങ്ങളോ കാല്‍നടയാത്രക്കാരോ ഇല്ലാതിരുന്നത് ആശ്വാസമായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







