മധ്യപ്രദേശില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇ-സ്‌കൂട്ടറിന് തീപിടിത്തം; 11 കാരിക്ക് ദാരുണാന്ത്യം, രണ്ടുപേര്‍ക്ക് പരിക്ക്‌

Spread the love

റത്‌ലം: ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപിടിച്ച് 11 കാരി മരിച്ചു.വീടിന് പുറത്ത് ചാര്‍ജ് ചെയ്യാനിട്ടിരുന്നതായിരുന്നു സ്കൂട്ടർ.തീപിടുത്തത്തിൽ രണ്ട് പേര്‍ക്ക് പരിക്കേറ്റു.മധ്യപ്രദേശിലെ റത്‌ലമില്‍ കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം. പിഎൻടി കോളനിയിലെ ലക്ഷ്മണ്‍പുര ഏരിയയിലാണ് അപകടം നടന്നത്.

 

അന്താര ചൗധരിയാണ് മരിച്ചത്. കുട്ടിയുടെ മുത്തച്ഛന്‍ ഭഗ്‌വത് മൗര്യ, ബന്ധുവായ ലാവണ്യ എന്നിവർക്കാണ് പരിക്കേറ്റത്.ഭഗ്‌വത് മൗര്യ എന്നയാളുടെ വീടിന് വെളിയില്‍ ചാര്‍ജ് ചെയ്യാനിട്ടിരുന്ന ഇലക്‌ട്രിക് സ്‌കൂട്ടറിനാണ് തീ പിടിച്ചത്. തീ സമീപത്തുണ്ടയായിരുന്ന മറ്റൊരു വാഹനത്തിലേക്ക് കൂടി പടര്‍ന്നുപിടിക്കുകയായിരുന്നു. ഉറങ്ങുന്നതിന് മുന്‍പായി ഇലക്‌ട്രിക് സ്‌കൂട്ടര്‍ ചാര്‍ജ് ചെയ്യാനിട്ടതായിരുന്നു വീട്ടുകാര്‍.

 

പുലര്‍ച്ചെ വീടാകെ പുക മൂടിയപ്പോഴാണ് ഇവർ സംഭവമറിയുന്നത്. പിന്നാലെ തീ അണച്ചെങ്കിലും വീട്ടില്‍ ഉറങ്ങുകയായിരുന്ന 11 വയസ്സുകാരി അന്താര ചൗധരി ശ്വാസം മുട്ടി മരിക്കുകയായിരുന്നു. കുട്ടിയുടെ മുത്തച്ഛനും ലാവണ്യയും പരിക്കുകളോടെ രക്ഷപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഭഗ്‌വത് മൗര്യയുടെ വീട്ടില്‍ വിരുന്നിന് വന്നതായിരുന്നു മരിച്ച അന്താര. സംഭവത്തില്‍ പോലീസ് കേസ് എടുത്തു. അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം അഹമ്മദാബാദിലും ഇ-സ്‌കൂട്ടർ ബാറ്ററി പൊട്ടിത്തെറിച്ച്‌ വീട് തകർന്ന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. നഗരത്തിലെ വസ്‌ന പ്രദേശത്തെ ഒരു വീട്ടിലായിരുന്നു അപകടം. ബാറ്ററി ചാർജ് ചെയ്യുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്.