
സ്വന്തം ലേഖകൻ
തളിപ്പറമ്പ്: ഭിന്നശേഷിക്കാരനായ 17 കാരനെ പീഡിപ്പിച്ച കേസിൽ വയോധികന് 90 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പരിയാരം ഏമ്പേറ്റ് ചെങ്കക്കാരൻ സി.ഭാസ്ക്കരനെയാണ് (64) തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. ജഡ്ജി ആർ. രാജേഷിന്റേതാണ് വിധി.
2017 ഏപ്രിൽ മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പരിയാരം ഇൻസ്പെക്ടർ ആയിരുന്ന കെ.വി. ബാബുവിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല. വാദിഭാഗത്തിനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







