play-sharp-fill
ഇലന്തൂര്‍ നരബലി കേസ്: പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് പത്മയുടെ മകന്‍;പണം മോഹിച്ച്‌ പോകുന്ന ആളല്ല പത്മമെന്ന് സഹോദരി

ഇലന്തൂര്‍ നരബലി കേസ്: പോലീസിന് വീഴ്ച സംഭവിച്ചുവെന്ന് പത്മയുടെ മകന്‍;പണം മോഹിച്ച്‌ പോകുന്ന ആളല്ല പത്മമെന്ന് സഹോദരി

 

കൊച്ചി: ഇലന്തൂര്‍ നരബലി കേസില്‍ പോലീസിനെതിരെ വിമര്‍ശനവുമായി കൊല്ലപ്പെട്ട പത്മയുടെ മകന്‍ .
റോസ്ലിന്റെ മരണം അന്വേഷിക്കുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചു. തുടക്കത്തില്‍ പോലീസ് അന്വേഷണം കാര്യക്ഷമമായില്ല. ഇതാണ് അമ്മയും കൊല്ലപ്പെടാന്‍ ഇടയാക്കിയതെന്നും പത്മയുടെ മകന്‍ പറഞ്ഞു.

പണം മോഹിച്ച്‌ പോകുന്ന ആളല്ല പത്മമെന്ന് സഹോദരി.കേസില്‍ പോലീസ് വാദം തള്ളി പത്മത്തിന്റെ സഹോദരി പളനിയമ്മയും രംഗത്തെത്തി. സിനിമാ മോഹവുമായി ഷാഫിയുടെ കൂടെ പത്മം പോയിരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് പളനിയമ്മ പ്രതികരിച്ചു. അവര്‍ വ്യക്തമാക്കി. ജോലി വാഗ്ദാനം ചെയ്ത് കൊണ്ടുപോയതാകാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.