ലോകം അവസാനിക്കാൻ ഇനി വര്‍ഷങ്ങള്‍ മാത്രം;ആശങ്കയായി പ്രമുഖ ശാസ്ത്രജ്ഞന്റെ പ്രവചനം

Spread the love

വാഷിംഗ്ടണ്‍: ലോകാവസാനം എന്നാണ് എന്നത് നാളുകളായി ആശങ്ക ഉയർത്തുന്ന ചോദ്യമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഭൗതിക ശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും നിരവധി സംവാദങ്ങളും തുടർച്ചയായി നടന്നു വരുന്നുണ്ട്.

2018ല്‍ മരിക്കുന്നതിന് മുൻപ് ലോകപ്രശസ്തനായ ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫെൻ ഹോക്കിംഗ് ഈ വിഷയവുമായി ബന്ധപ്പെടുത്തി ചില പ്രവചനങ്ങള്‍ നടത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയും ചില സൂചനകള്‍ പുറത്തുവിട്ടിരുന്നു.അതേസമയം, സ്റ്റീഫെൻ ഹോക്കിംഗ് നടത്തിയ പ്രവചനങ്ങള്‍ ഇത്രയും കാലമായിട്ടും പുറത്തുവിട്ടില്ലെങ്കിലും ആഗോളതാപനം, ഊർജത്തിന്റെ അമിത ഉപഭോഗം തുടങ്ങിയ ഭീഷണികളെക്കുറിച്ച്‌ നാസ ആശങ്കകള്‍ പ്രകടിപ്പിക്കുന്നുണ്ട്. ഈ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ സ്റ്റീഫെൻ ഹോക്കിംഗിന്റെ പ്രവചനത്തോട് നമ്മള്‍ എത്ര അടുത്തിരിക്കുന്നുവെന്ന ചോദ്യവും ഉയരുന്നുണ്ട്.

മരിക്കുന്നതിന് മുൻപ് മനുഷ്യരാശിയുടെ നിലനില്‍പ്പിനെക്കുറിച്ച്‌ സ്റ്റീഫൻ ഹോക്കിംഗ് ആശങ്കാകുലനായിരുന്നു. 2018ല്‍ പുറത്തിറങ്ങിയ ദ സെർച്ച്‌ ഫോർ എ ന്യൂ എർത്ത് എന്ന ഡോക്യുമെന്ററിയില്‍ ഹോക്കിംഗ് 2600-ാം വർഷത്തെക്കുറിച്ചുളള ആകുലതകള്‍ പങ്കുവച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനുഷ്യരാശിയുടെ പ്രവർത്തികളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഭൂമി ഒരു വലിയ അഗ്നി ഗോളമായി മാറുമെന്നും ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം, ഹരിതഗൃഹ പ്രഭാവം എന്നിവയുടെ ആഘാതങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവ ഭൂമിയുടെ നാശത്തിന് കാരണമാകുമെന്നും ഹോക്കിംഗ് വ്യക്തമാക്കിയിട്ടുണ്ട്. വിഭവങ്ങളുടെ അനിയന്ത്രിതമായ മനുഷ്യ ഉപഭോഗത്തിന്റെയും ജനസംഖ്യാവർദ്ധനവിന്റെയും അപകടസാദ്ധ്യതകളെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. ജനസംഖ്യാവർദ്ധനവും ഊർജഉപഭോഗത്തിന്റെ സുസ്ഥിരതയില്ലായ്മയും ഭൂമിയെ ജീവനില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.