video
play-sharp-fill
രാജ്യത്ത് ഇ സിഗരറ്റ് നിർമ്മാണവും വിപണനവും നിരോധിച്ചു ; പരസ്യവും പാടില്ലെന്നു കേന്ദ്ര സർക്കാർ

രാജ്യത്ത് ഇ സിഗരറ്റ് നിർമ്മാണവും വിപണനവും നിരോധിച്ചു ; പരസ്യവും പാടില്ലെന്നു കേന്ദ്ര സർക്കാർ

സ്വന്തം ലേഖിക

ന്യൂഡൽഹി: രാജ്യത്ത് ഇ സിഗരറ്റിന്റെ നിർമ്മാണവും വിപണനവും നിരോധിക്കാൻ മന്ത്രിസഭ തീരുമാനിച്ചതായികേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ. വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. വാർത്താ സമ്മേളനത്തിൽ ഇ സിഗരറ്റ്പ്രദർശിപ്പിച്ച് അതിന്റെ ദൂഷ്യഫലങ്ങൾ കാണിച്ചാണ് നിർമ്മല സീതാരാമൻ പ്രഖ്യാപനം നടത്തിയത്.

ഇ സിഗരറ്റിന്റെ നിർമ്മാണം, വിപണനം, സംഭരണം, ഇറക്കുമതി, കയറ്റുമതി ഇതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ എന്നിവയെല്ലാം നിരോധിച്ചെന്നും മന്ത്രി അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശമനുസരിച്ച് ഇ സിഗരറ്റ് നിരോധിക്കാനുള്ള ഓർഡിനൻസ് മന്ത്രിമാരുടെ സമിതി വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുവർഷം പരമാവധി തടവ് ശിക്ഷയായും പരമാവധി പിഴയായി ഒരു ലക്ഷം രൂപയും ചുമത്തിക്കൊണ്ടാണ് ഇ സിഗരറ്റ് നിരോധന നിയമം വരുന്നതെന്നും മന്ത്രി പറഞ്ഞു.

‘ഇന്ത്യയിൽ ഇ സിഗരറ്റ് നിർമ്മിക്കുന്നില്ല. എന്നാൽ 400ഓളം ബ്രാൻഡുകൾ ഉണ്ട്. 150 രുചികളിൽ ഇവലഭ്യമാണ്. മണമില്ലാത്തിനാൽ ആളുകൾ ആകൃഷ്ടരാവുകയാണ്. എന്നാൽ ഉള്ളിലേക്ക് വലിക്കുന്ന നികോട്ടിൻ വലിയ അളവിലാണ് എത്തുന്നത്’, നിർമ്മല സീതാരാമൻ പറഞ്ഞു.

സിഗരറ്റിൽ നിന്ന് മോചനം നേടുക എന്ന ഉദ്ദേശത്തോടെയാണ് പല യുവാക്കളുംഇ സിഗരറ്റിനെ ആദ്യം ആശ്രയിച്ചത്. ആ രീതിയിൽ ഇ സിഗരറ്റിന് സ്വീകാര്യതയുംലഭിച്ചു. സിഗരറ്റിനെ അതിജീവിക്കാനാണ് ഇ സിഗരറ്റിനെ ആശ്രയിച്ചത്.

എന്നാൽ പിന്നീട് വലിയ രീതിയിൽ ആളുകൾ ഇതിനും അടിമപ്പെടുകയായിരുന്നു.യുഎസ്സിൽ ഏഴ് പേർ ഇതിന്റെ പേരിൽ മാത്രം മരണപ്പെട്ടിട്ടുണ്ട്. അതിനാലാണ് മന്ത്രിസഭ ജനങ്ങളുടെ ആരോഗ്യം പരിഗണിച്ച് ഇ സിഗരറ്റ് നിരോധിക്കാൻ തീരുമാനിച്ചതെന്നും നിർമ്മല സീതാരാമൻ അറിയിച്ചു.

ഈ വിഷയത്തിൽനിയമ ഭേദഗതിയും ആലോചിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.