തയ്യല്‍ക്കടയുടെ മറവില്‍ ലഹരിക്കച്ചവടം; യുവാക്കളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ച് വില്‍പന; പ്രതി ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് കേരളത്തില്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാനകണ്ണി; യുവാവ് പോലീസ് പിടിയിൽ
സ്വന്തം ലേഖകൻ
കൊച്ചി: തയ്യല്‍ക്കടയുടെ മറവില്‍ ലഹരിക്കച്ചവടം നടത്തിവന്ന തമ്മനം സ്വദേശി പിടിയില്‍. സന്തോഷ് ലെയിൻ നറോത്ത് റോഡ് ഈച്ചരങ്ങാട് വീട്ടില്‍ ഇ.എസ്. സോബിനെ യാണ് (40) കൊച്ചി സിറ്റി ഡാൻസാഫ് സംഘവും പാലാരിവട്ടം പൊലീസും ചേര്‍ന്ന് പിടികൂടിയത്. 13.23 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
ശനിയാഴ്ച രാത്രി പാലാരിവട്ടം പള്ളിനടയിലുള്ള ഗ്രേസ് മാതാ സ്റ്റിച്ചിങ് സെൻറര്‍ എന്ന സ്ഥാപനത്തില്‍ ലഹരി മരുന്ന് വില്‍പന നടക്കുന്നതായ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം പ്രത്യേക പരിശോധന നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബംഗളൂരുവില്‍നിന്ന് മയക്കുമരുന്ന് കേരളത്തില്‍ എത്തിക്കുന്ന സംഘത്തിലെ കണ്ണിയായ പ്രതി യുവാക്കളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ചാണ് വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഉറവിടം സംബന്ധിച്ചും പ്രതിക്ക് മയക്കുമരുന്ന് നല്‍കിവന്നവരെക്കുറിച്ചും അന്വേഷിച്ച് വരുകയാണെന്നും പൊലീസ് അറിയിച്ചു.