ദൃശ്യത്തിന്റെ തകർപ്പൻ വിജയത്തിനു ശേഷം ജിത്തു ജോസഫും മോഹൻലാലും വീണ്ടും: ഇത്തവണയും പ്രതീക്ഷിക്കാമോ ത്രില്ലർ വിജയം
തേർഡ് ഐ സിനിമ
കൊച്ചി: രണ്ടു ദൃശ്യങ്ങൾ നൽകിയ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ വീണ്ടും മോഹൻലാലും ജിത്തു ജോസഫും ഒന്നിക്കുന്നു.
രണ്ടു ദൃശ്യം സിനിമകളും പ്രേക്ഷകർ അംഗീകരിക്കുകയും വൻ വിജയം നേടുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനു പിന്നാലെയാണ് ഇപ്പോൾ മറ്റൊരു സിനിമയ്ക്ക് കൂടി ഇരുവരും ഒരുങ്ങുന്നത്.
മിസ്റ്ററി ത്രില്ലറുമായാണ് ജീത്തുവും മോഹൻലാലും എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആൻറണി പെരുമ്പാവൂരായിരിക്കും ചിത്രം നിർമ്മിക്കുന്നത്.
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയ്ക്കു മുൻപ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി.
സിനിമാ ചിത്രീകരണത്തിന് സർക്കാർ അനുമതി നൽകിയാലുടൻ ചിത്രവുമായി മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പിലാണെന്നും ജീത്തു ഒരു ഓൺലൈൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ ‘റാം’ കൊവിഡ് സാഹചര്യത്തിൽ ചിത്രീകരണം നിറുത്തിവച്ചിരിക്കുകയാണ്.