സ്ലീവ്ലെസും ഹാഫ് പാന്റും ധരിച്ചു ദര്‍ശനം അനുവദിക്കില്ല; കര്‍ണാടകയിലെ ക്ഷേത്രങ്ങളില്‍ വസ്ത്ര നിബന്ധന നടപ്പിലാക്കാൻ നീക്കം.
സ്വന്തം ലേഖിക
കര്‍ണാടകയിലെ ഹിന്ദു ആരാധാനാലയങ്ങളിലും മഠങ്ങളിലും ഉള്‍പ്പടെ പ്രവേശനത്തിന് പ്രത്യേക വസ്ത്ര നിബന്ധന നിര്‍ദേശിച്ച് ക്ഷേത്ര – മഠം ട്രസ്റ്റുകളുടെ കൂട്ടായ്മ.
പാശ്ചാത്യ രീതിയില്‍ ശരീര ഭാഗങ്ങള്‍ പുറത്തുകാണുന്ന വസ്ത്രങ്ങള്‍ ധരിച്ച് ആരാധനാലയത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്നതാണ് വസ്ത്ര നിബന്ധന.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കര്‍ണാടകയിലെ 500 ക്ഷേത്രങ്ങളില്‍ ഉടൻ വസ്ത്ര നിബന്ധന നിലവില്‍ വരുമെന്ന് കൂട്ടായ്മ കണ്‍വീനര്‍ മോഹൻ ഗൗഡ ബെംഗളുരുവില്‍ അറിയിച്ചു. ബെംഗളൂരു വസന്ത് നഗറിലുള്ള ശ്രീലക്ഷ്മി വെങ്കിട്ട രമണ സ്വാമി ക്ഷേത്രത്തില്‍ വസ്ത്ര നിബന്ധന സംബന്ധിച്ച് ഭക്തജനങ്ങളെ ബോധവത്കരിക്കാൻ ഇതിനോടകംതന്നെ ബോര്‍ഡ് സ്ഥാപിച്ചു. സ്ലീവ്‌ലെസ് വസ്ത്രങ്ങള്‍, മിനി സ്കേര്‍ട്ട്, ഹാഫ് ട്രൗസര്‍ എന്നിവയുടെ ചിത്രങ്ങള്‍ നല്‍കിയാണ് ബോധവത്കരണം .
ബെംഗളുരുവിലെ പ്രധാനപ്പെട്ട 50 ക്ഷേത്രങ്ങളിലാണ് വസ്ത്ര നിബന്ധന നടപ്പിലാക്കാൻ കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നത്. പാശ്ചാത്യ രീതിയിലുള്ള വസ്ത്ര ധാരണം ഉപേക്ഷിച്ച് ഭാരതീയ ശൈലിയില്‍ വസ്ത്രങ്ങളണിഞ്ഞു ക്ഷേത്ര ദര്‍ശനം നടത്തുന്നത് മൂല്യച്യുതി നേരിടുന്ന സമൂഹത്തെ സമൂഹത്തെ രക്ഷിക്കാൻ സഹായിക്കുമെന്നാണ് ഇവരുടെ വാദം. കൂട്ടായ്മയുടെ നിര്‍ദേശം കര്‍ശനമായി നടപ്പിലാക്കാൻ നടപാടി ആരംഭിക്കാൻ ക്ഷേത്രങ്ങളുടെ ചുമതലയുള്ള മന്ത്രി രാമലിംഗ റെഡ്ഢിയോട് അഭ്യര്‍ഥിക്കാനും കൂട്ടായ്മ തീരുമാനിച്ചിട്ടുണ്ട്.
“ചില പുരോഗമന വാദികള്‍ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ അവര്‍ക്ക് ക്രിസ്ത്യൻ പാതിരിമാര്‍ ളോഹയിടുന്നതിലോ മുസ്ലിം സ്ത്രീകള്‍ തട്ടമിടുന്നതിലോ പുരോഹിതന്മാര്‍ തലപ്പാവ് ധരിക്കുന്നതിലോ ഒന്നും പ്രശ്നം കണ്ടെത്താൻ കഴിയാറില്ല. ഹിന്ദു മതത്തിന്റെ ആത്മീയ കാര്യങ്ങളില്‍ ഇടപെടാൻ വേണ്ടി അവര്‍ ശ്രമിക്കുകയാണ്,” കണ്‍വീനര്‍ മോഹൻ ഗൗഡ ആരോപിച്ചു.
തിരുവനന്തപുരത്തെ ശ്രീ പത്മനാഭ ക്ഷേത്രത്തിലുള്‍പ്പടെ വസ്ത്ര നിബന്ധന വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ടെന്ന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് കര്‍ണാടകയിലെ ഹൈന്ദവ മത വിശ്വാസികള്‍ക്ക് അത്രയൊന്നും പരിചയമില്ലാത്ത ക്ഷേത്ര ഡ്രസ് കോഡ് കൊണ്ടുവരാനുള്ള നീക്കം ഇവര്‍ നടത്തുന്നത്.
വ്യക്തിപരമായ ഇടങ്ങളിലും പൊതുഇടങ്ങളിലും എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ട്, എന്നാല്‍ ആരാധനാലയങ്ങളുടെ കാര്യത്തില്‍ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യം ഇല്ലെന്നും കൂട്ടായ്മ വ്യക്തമാക്കി. ഇന്ത്യൻ ശൈലിയില്‍ വസ്ത്രങ്ങള്‍ ധരിക്കല്‍ ശീലമാക്കിയാല്‍ പരമ്ബരാഗത വസ്ത്ര നിര്‍മാണ മേഖല സാമ്ബത്തിക ഉന്നതി കൈവരിക്കുമെന്നും കണ്‍വീനര്‍ മോഹൻ ഗൗഡ ന്യായീകരിച്ചു.