Spread the love

സ്വന്തം ലേഖിക 

video
play-sharp-fill

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ പി.ജി ഡോക്ടര്‍ ഡോ. എ.ജെ.ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയനായ ഡോ.റുവൈസ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചാല്‍ എംബിബിഎസ് ബിരുദം റദ്ദാക്കുമെന്ന് ആരോഗ്യ സര്‍വകലാശാല വിസി ഡോ.മോഹനന്‍ കുന്നുമ്മല്‍. വലിയ തുക സ്ത്രീധനം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്നാണ് വീട്ടുകാരുടെ മൊഴി.

 

സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തതായി തെളിഞ്ഞാല്‍ ബിരുദം റദ്ദാക്കുമെന്ന് പ്രവേശന സമയത്തുതന്നെ എല്ലാ വിദ്യാര്‍ഥികളില്‍നിന്നും സത്യവാങ്മൂലം വാങ്ങാറുണ്ടെന്ന് മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് രണ്ടു വര്‍ഷമായി സത്യവാങ്മൂലം വാങ്ങിത്തുടങ്ങിയത്. സ്ത്രീധന നിരോധന നിയമപ്രകാരം കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ കോഴ്‌സ് റദ്ദാക്കുന്നതിനും ബിരുദം റദ്ദാക്കുന്നതിനും സമ്മതമാണെന്നാണ് വിദ്യാര്‍ഥികളില്‍നിന്ന് സത്യവാങ്മൂലം വാങ്ങുന്നത്.നിയമപരമായി ഇതു നിലനില്‍ക്കുമോ എന്നത് മറ്റൊരു കാര്യമാണെന്ന് വിസി പറഞ്ഞു.

 

പിജി അസോസിയേഷന്‍ മുന്‍ സംസ്ഥാന പ്രസിഡന്റും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സീനിയറുമായ റുവൈസിന്റെ വിവാഹ ആലോചന വരുന്നത് മാസങ്ങള്‍ക്കു മുന്‍പാണ്. ഒരേ പ്രൊഫഷന്‍ ആയതിനാല്‍ ഷഹ്നയ്ക്കും താല്‍പര്യം ഉണ്ടായിരുന്നു.

 

വിവാഹ ആലോചന വന്നപ്പോള്‍ തന്നെ 150 പവനും ബിഎംഡബ്യു കാറും വസ്തുവും വേണമെന്ന് വരന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നതായി ഷഹ്നയുടെ ഉമ്മ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. വലിയ സംഖ്യ സ്ത്രീധനം കൊടുക്കാന്‍ കുടുംബത്തിന് ഇല്ലായിരുന്നു.

 

കുടുംബം കൊടുക്കാമെന്നു പറഞ്ഞ സ്ത്രീധനത്തില്‍ വരന്റെ കുടുംബം തൃപ്തരായില്ല. വിവാഹം നടക്കാത്ത സാഹചര്യമുണ്ടായതില്‍ ഷഹ്ന മാനസിക വിഷമത്തിലായിരുന്നു. തിങ്കളാഴ്ചയാണ് താമസസ്ഥലത്ത് അനസ്‌തേഷ്യ മരുന്നു കുത്തിവച്ച്‌ ഷഹ്ന മരിച്ചത്.