play-sharp-fill
കുഴഞ്ഞ് വീണതിനെ തുടർന്ന് ചികത്സയിലായിരുന്ന കോട്ടയം മെഡിക്കൽ കോളേജിലെ മുൻ ഡെർമറ്റോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ.സീന നിര്യാതയായി ; സംസ്‍കാരം ഇന്ന്

കുഴഞ്ഞ് വീണതിനെ തുടർന്ന് ചികത്സയിലായിരുന്ന കോട്ടയം മെഡിക്കൽ കോളേജിലെ മുൻ ഡെർമറ്റോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ.സീന നിര്യാതയായി ; സംസ്‍കാരം ഇന്ന്

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ മുൻ ഡെർമറ്റോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ.സീന അന്തരിച്ചു .ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളേജിലെ സ്കിൻ സ്പെഷ്യലിസ്റ്റാണ്.  ചേർത്തല എക്സ്റേ കവലയ്ക്ക് വടക്ക് വശത്ത് ശാന്തിഭവനം വീട്ടിൽ ഡോ.വിവേക് കുമാറിന്റെ ഭാര്യയാണ്.

തിരുവനന്തപുരം ഡെപ്യൂട്ടി ഡി.എം.ഒ.ആണ് വിവേക് കുമാർ. ഹൈദ്രാബാദിൽ വച്ച് കുഴഞ്ഞ് വീണതിനെ തുടർന്ന് യശോദര ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഡോക്റ്റർമാരുടെ മീറ്റിംഗിൽ പങ്കെടുക്കാനാണ്
ഹൈദ്രാബാദിൽ പോയത്.

എഞ്ചനീയറിംഗ് വിദ്യാർത്ഥി പ്രണവ് ഏക മകനാണ്. സംസ്ക്കാരം ഞായറാഴ്ച നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group