
കോഴിക്കോട്: നാദാപുരത്ത് ഭര്‍ത്താവ് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന് പരാതി നല്‍കി യുവതി. തണ്ണീര്‍പന്തല്‍ സ്വദേശിയായ അജ്മല്‍ (30) നെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. ഭർത്താവ് അജ്മലിനെയും ഇയാളുടെ ബന്ധുക്കളായ അയിശ, മൈമുനത്ത്, ശബാന എന്നിവര്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.
വിവാഹം കഴിഞ്ഞു നാല് മാസം മുതല്‍ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ആരംഭിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യുവതിക്ക് സൗന്ദര്യം പോരെന്നും അജ്മലിന് നല്ല പെണ്ണിനെ വിവാഹം കഴിക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ഗര്‍ഭിണിയാകാത്തത് പരാതിക്കാരിയുടെ കുറ്റം കൊണ്ടാണെന്നു പറഞ്ഞും പീഡിപ്പിച്ചു. ഇതിനിടെ ആറ് പവന്‍ സ്വര്‍ണ്ണം അജ്മല്‍ കൈക്കലാക്കിയെന്നും പരാതിയില്‍ പറയുന്നു. എറണാകുളം സ്വദേശിനി ഇൻസ്റ്റഗ്രാമിലൂടെയാണ് അജ്മലിനെ പരിചയപ്പെടുന്നത്. തുടർന്ന് 2022 ഡിസംബര്‍ 27നായിരുന്നു ഇരുവരുടെയും വിവാഹം.

Whatsapp Group 1 | Whatsapp Group 2 |Telegram Group