സ്വന്തം ശരീരമാണെങ്കിലും ഈ അഞ്ചിടങ്ങളില്‍ തൊടരുത്; പ്രശ്നം ഗുരുതരമാകും; വളരെയധികം ശ്രദ്ധ നല്‍കേണ്ട ആ അഞ്ചിടങ്ങൾ വഴി ശരീരത്തിലേക്ക് അണുക്കൾ വളരെ പെട്ടെന്ന് വ്യാപിക്കുമെന്ന് വിദഗ്ദര്‍
സ്വന്തം ലേഖകൻ
സ്വന്തം ശരീരം ആണെങ്കില്‍ കൂടിയും നമ്മള് കൈകൊണ്ട് സ്പര്‍ശിക്കാന്‍ പാടില്ലാത്ത ചില ശരീര ഭാഗങ്ങളുണ്ട്. നമ്മുടെ ശാരീരികവും ആന്തരികവുമായ ആരോഗ്യത്തിന് നമ്മള് തന്നെയാണ് ഉത്തരവാദി.
നമ്മുടെ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ക്ക് നാം വളരെയധികം ശ്രദ്ധ നല്‍കേണ്ടതുണ്ട്. ചില ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നത് അപകടകരമാണെന്ന് നിങ്ങള്‍ക്കറിയാമോ? സോപ്പോ ഹാന്‍ഡ് വാഷോ ഉപയോഗിച്ച് കൈകള്‍ ശരിയായി കഴുകിയാലും. അണുക്കള്‍ കൈകളിലുണ്ടെങ്കില്‍ അത് ശരീരത്തിലെ ഏറ്റഡും പ്രധാനപ്പെട്ട ഇടങ്ങളിലേക്ക് പകരാന്‍ സാധ്യതയുണ്ട്. നമ്മളുടെ ഓരോ ശരീരഭാഗത്തിനും ഓരോ പ്രത്യേകതയുണ്ട്. ചില ശരീരഭാഗങ്ങളില്‍ കൈകൊണ്ട് സ്പര്‍ശിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല എന്നാണ് വിദഗ്ദര്‍ പറയുന്നത്. നിങ്ങളുടെ കൈകൊണ്ട് ഒരിക്കലും തൊടാന്‍ പാടില്ലാത്ത ചില ശരീരഭാഗങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം:
അതില്‍ ആദ്യത്തേത് കണ്ണ് ആണ്. വളരെ സെന്സിറ്റിവ് ആയ ശരീരഭാഗമാണ് കണ്ണ്. കണ്ണില്‍ ചൊറിച്ചില്‍ ഉണ്ടാകുന്നതും, അവ തിരുമ്മുന്നതുമൊക്കെ സ്വാഭാവികമാണ്. എന്നാല്‍ കണ്ണ് തിരുമ്മാന്‍ പാടില്ലെന്ന് ഡോക്ടര്‍മാര്‍ പൊതുവെ പറയാറുണ്ട്. കണ്ണില്‍ ചെറിയ തോതില്‍ പരിക്കേല്‍ക്കുന്നതിനും, അതുവഴി അണുബാധ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു. കണ്ണിനെ അതിന്റേതായ പ്രാധാന്യത്തോടെ സംരക്ഷിച്ച് പോകേണ്ടത് നമ്മുടെ ആവശ്യവും ഉത്തരവാദിത്വവുമാണ്. ഇത്തരം ചൊറിച്ചില്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍, കണ്ണില്‍ കൈ കൊണ്ട് സ്പര്‍ശിച്ച് തിരുമ്മരുത് എന്നാണ് വിദഗ്ദര്‍ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കണ്ണ് പോലെ തന്നെ പ്രാധാന്യമേറിയതാണ് ചെവി. ചെവിയില്‍ പഴുപ്പ് ഉണ്ടാകുമ്ബോഴും ചെവി ചൊറിയുമ്ബോഴുമൊക്കെ കൈവിരല്‍ കടത്തി നമ്മള് ചൊറിയാറുണ്ട്. ചെവിയില്‍ എന്തെങ്കിലും അപ്രതീക്ഷിതമായി കടന്നാലും നാം ഇങ്ങനെ ചെയ്യാറുണ്ട്. എന്നാല്‍ ഇത് അത്ര നല്ല കാര്യമല്ല. ചെവിയില്‍ അണുബാധ ഉണ്ടാകാന്‍ ഇത് കാരണമാകും. അതുമാത്രമല്ല, ചെവിയുടെ ഉള്‍ഭാഗം വളരെ നേര്‍ത്തതായതിനാല്‍, മുറിവ് ഉണ്ടാകാനും സാധ്യതയുണ്ട്.
മൂക്കിന്റെ കാര്യത്തിലും അങ്ങനെ തന്നെ. മൂക്കിന് ഉള്ളില്‍ വളരെ നേര്‍ത്ത ചര്‍മ്മമാണുള്ളത്. മൂക്കിനുള്ളില്‍ കൈയിടുന്നത്, മുറിവേല്ക്കാനും അണുബാധയ്ക്കുമൊക്കെ കാരണമാകും. മുറിവേറ്റ ശേഷം കാര്യമാക്കാതെ നടന്നാല്‍ അത് ഭാവിയില്‍ ദോഷം ചെയ്യും.
നാലാമത്തേത്, നഖങ്ങളുടെ അടിയിലുള്ള ചര്‍മം ആണ്. നഖത്തിനടിയിലുള്ള ചര്‍മത്തില്‍ ബാക്ടീരിയ ഉണ്ടാകും. അതിനാല്‍ കൈകൊണ്ട് നഖത്തിനടിയിലെ ചര്‍മത്തിനുള്ളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകള്‍ കൈകൊണ്ട് നേരിട്ട് സ്പര്‍ശിച്ച് എടുക്കാതിരിക്കുക.
അവസാനമുള്ളത് വായ ആണ്. ജോലി സംബന്ധമായ ഇടങ്ങളില്‍ ഉള്ളപ്പോള്‍ കൈകള്‍ ഒരിക്കലും ആവശ്യത്തിനോ അനാവശ്യത്തിനോ വായില്‍ ഇടാന്‍ പാടുള്ളതല്ല. കൈകളില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയകള്‍ നാം അറിയാതെ വായില്‍ കടക്കുകയും, അത് വഴി നമ്മുടെ വയറില്‍ പ്രവേശിക്കുകയും ചെയ്യും.