play-sharp-fill
വീണ്ടും തെരുവുനായ ആക്രമണം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിയെ ആക്രമിച്ചു;കുഞ്ഞിന്റെ മുഖത്തിന് പരിക്ക്

വീണ്ടും തെരുവുനായ ആക്രമണം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരിയെ ആക്രമിച്ചു;കുഞ്ഞിന്റെ മുഖത്തിന് പരിക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തെരവുനായ ആക്രമണം. തിരുവനന്തപുരം ബാലരാമപുരത്താണ് ആക്രമണം നടന്നത്. വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന മൂന്നു വയസുകാരിയെയാണ് തെരുനായ ആക്രമിച്ചത്.

കുഞ്ഞിന്റെ മുഖത്ത് സാരമായ പരിക്കേറ്റു. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കഴിഞ്ഞ ദിവസം നാലുവയസുകാരിയെ ആക്രമിച്ച തെരുവുനായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.