play-sharp-fill
അഞ്ച് മാസം മുൻപ് വിവാഹം; അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തി വെച്ചതാകാം മരണകാരണമെന്ന് പ്രാഥമിക നിഗമനം; തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവവനിതാ ഡോക്ടറെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ  അന്വേഷണം തുടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവവനിതാ ഡോക്ടറെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ വെള്ളനാട് സ്വദേശിനി അഭിരാമി ബാലകൃഷ്ണൻ (30) ആണു മരിച്ചത്. അമിത അളവില്‍ അനസ്‌തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം വെള്ളനാട് സ്വദേശിനിയാണ് ഡോക്ടർ അഭിരാമി.
ഉള്ളൂർ പി.ടി.ചാക്കോ നഗറിലെ ഫ്‌ളാറ്റില്‍ ഇന്നു വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറെനേരം വിളിച്ചിട്ടും മുറിയുടെ വാതില്‍ തുറക്കാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കയ്യില്‍ സിറിഞ്ച് പിടിച്ചിട്ടുണ്ടായിരുന്നു.

കൊല്ലം സ്വദേശിയായ പ്രതീഷ് രഘുവാണ് അഭിരാമിയുടെ ഭർത്താവ്. അഞ്ച് മാസം മുൻപായിരുന്നു വിവാഹം. പൊലീസ് അന്വേഷണം ആരംഭിച്ചു.