play-sharp-fill
പോലീസിന്റെ അനാസ്ഥയാണ് ഡോക്ടര്‍ വന്ദനദാസിന്റെ മരണത്തിന് കാരണം: രമേശ് ചെന്നിത്തല.

പോലീസിന്റെ അനാസ്ഥയാണ് ഡോക്ടര്‍ വന്ദനദാസിന്റെ മരണത്തിന് കാരണം: രമേശ് ചെന്നിത്തല.

സ്വന്തം ലേഖകൻ

തിരുവനന്തപുരം :റിമാന്‍ഡ് പ്രതികളെ എങ്ങനെ കൊണ്ടുപോകണമെന്നതിന് ചില രീതികള്‍ ഉണ്ടെന്നും പോലീസുകാര്‍ അത് പാലിച്ചില്ലെന്നും ഇവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍മാരുടെ പരാതികള്‍ ഗവണ്‍മെന്റ് പരിഗണിച്ചില്ലെന്നും കേരളാ പോലീസിന് അപമാനകരമായ സംഭവമാണിതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിയ പ്രതിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടറാണ് കൊല്ലപ്പെട്ടത്. ഡോ. വന്ദന (23)യാണ് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ വെച്ച്‌ മരിച്ചത്. പൂയപ്പള്ളി സ്വദേശി സന്ദീപാണ് അക്രമം നടത്തിയത്. ഡോക്ടറും പോലീസുകാര്‍ക്കും ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പ്രതിയുടെ ആക്രമണത്തില്‍ കുത്തേറ്റിരുന്നു.പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പ്രതി ആശുപത്രിയില്‍ ആക്രമണം നടത്തിയത്. വീട്ടില്‍ വെച്ച്‌ സന്ദീപ് പ്രകോപിതനായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധനക്കായി പോലീസ് ആശുപത്രിയില്‍ എത്തിച്ച യുവാവ് കത്രിക കൈക്കലാക്കിയ ശേഷം ആക്രമണം നടത്തുകയായിരുന്നു. ഡോക്ടറുടെ പുറകിലും നെഞ്ചിലും സാരമായി പരുക്കേറ്റിരുന്നു.

അതേസമയം യുവ ഡോക്ടറെ കുത്തികൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും , കെ.ജി.എം.ഒ യും സംസ്ഥാന വ്യാപക പണിമുക്ക് ആഹ്വാനം ചെയ്തിരിക്കുകയാണ്. 24 മണിക്കൂര്‍ സമരമാണ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടുളളത്. അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

Tags :