play-sharp-fill
ദീപാവലി വിജയത്തോടെ ആഘോഷിക്കാൻ ടീം ഇന്ത്യ;  ഒൻപതാം ജയത്തിനായും കോഹ്ലിയുടെ 50ാം സെഞ്ചുറിക്ക് വേണ്ടിയും ചിന്നസ്വാമി സ്റ്റേഡിയം കാത്തിരിക്കുന്നു.

ദീപാവലി വിജയത്തോടെ ആഘോഷിക്കാൻ ടീം ഇന്ത്യ; ഒൻപതാം ജയത്തിനായും കോഹ്ലിയുടെ 50ാം സെഞ്ചുറിക്ക് വേണ്ടിയും ചിന്നസ്വാമി സ്റ്റേഡിയം കാത്തിരിക്കുന്നു.

സ്വന്തം ലേഖകൻ

 

ബെംഗളൂരു : ദീപാവലി ദിനത്തിൽ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ സെമിക്കു മുൻപ് അവസാന മത്സരത്തിനായി ടീം ഇന്ത്യ ഇന്നിറങ്ങും. ആശ്വാസ ജയം നേടി നാട്ടിലേക്ക് മടങ്ങാനെത്തുന്ന നെതര്‍ലന്‍ഡ്‌സാണ് ഇന്ത്യയുടെ എതിരാളികള്‍. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത്.

 

ലോകകപ്പ് പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് ടീം ഇന്ത്യ. കളിച്ച എട്ട് മത്സരങ്ങളിലും പരാജയമറിയാതെയാണ് ഇന്ത്യയുടെ കടന്നുവരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നെതര്‍ലന്‍ഡ്‌സ് അവസാന സ്ഥാനക്കാരാണ് . ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് അവര്‍ക്ക് നേടാനായത്. പോയിന്‍റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയ ഡച്ച്‌ പട മറ്റൊരു അട്ടിമറി മോഹവുമായിട്ടാകും ചിന്നസ്വാമിയില്‍ ഇന്ത്യയെ നേരിടാന്‍ ഇറങ്ങുന്നത്.

 

ഇന്ന് ജയിക്കാനായാല്‍ ലോകകപ്പിലെ അവസാന സ്ഥാനക്കാരെന്ന നാണക്കേട് ഒഴിവാക്കാന്‍ നെതര്‍ലന്‍ഡ്‌സിന് സാധിക്കും. കൂടാതെ, ജയത്തോടെ ചാമ്ബ്യന്‍സ് ട്രോഫി യോഗ്യതയും ഡച്ച്‌ പടയ്‌ക്ക് സ്വന്തമാക്കാം.