play-sharp-fill
പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു; ദിലീപിന്റെ അഭിഭാഷകനെതിരെ ബാര്‍ കൗണ്‍സിലില്‍ വീണ്ടും പരാതി നല്‍കി നടി

പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു; ദിലീപിന്റെ അഭിഭാഷകനെതിരെ ബാര്‍ കൗണ്‍സിലില്‍ വീണ്ടും പരാതി നല്‍കി നടി

സ്വന്തം ലേഖകൻ

കൊച്ചി: അഭിഭാഷകര്‍ പ്രതിയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കുന്നു എന്ന് ആരോപിച്ച് ദിലീപിന്റെ അഭിഭാഷകനെതിരെ ബാര്‍ കൗണ്‍സിലില്‍ വീണ്ടും പരാതി നല്‍കി നടി.


ചട്ടപ്രകാരമല്ല പരാതി നല്‍കിയതെന്ന കാരണത്താല്‍ ബാര്‍ കൗണ്‍സില്‍ ആദ്യ പരാതി സ്വീകരിച്ചിരുന്നില്ല. 2500 രൂപ ഫീസ് അടയ്‌ക്കണമെന്നും പരാതിക്കൊപ്പം 30 പകര്‍പ്പുകളും സമര്‍പ്പിക്കണമെന്നും ബാര്‍ കൗണ്‍സില്‍ നിര്‍ദേശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടര്‍ന്നാണ് അവര്‍ പിഴവുകള്‍ തിരുത്തിയ പുതിയ പരാതി ബാര്‍ കൗണ്‍സിലിന് നല്‍കിയത്. ബി രാമന്‍പിള്ള സാക്ഷികളെ നേരിട്ട് വിളിച്ച്‌ സ്വാധീനിച്ചെന്നും രാമന്‍പിള്ളയുടെ ഓഫീസില്‍ വച്ച്‌ ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിച്ചെന്നും പരാതിയില്‍ ആരോപിക്കുന്നു.

കേസില്‍ 20 സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ അഭിഭാഷക സംഘമാണെന്നും അഭിഭാഷകര്‍ക്കെതിരെ അന്വേഷണം നടത്തി നടപടി വേണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.