ദിലീപിനു കാവ്യയ്ക്കും പെൺകുഞ്ഞ്: കാവ്യ കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ; വാർത്ത ഉടൻ ദിലീപ് പുറത്തു വിടുമെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: താരദമ്പതികളായ ദിലീപിനു കാവ്യയ്ക്കും പെൺകുഞ്ഞ് പിറന്നെന്ന് ഇരുവരുടെയും കുടുംബത്തെ ഉദ്ധരിച്ച് വാർത്ത പുറത്തു വന്നു. ഇന്നലെ രാത്രിയ്ക്ക് ശേഷം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കാവ്യ പെൺകുട്ടിയ്ക്ക് ജന്മം നൽകിയതെന്നാണ് റിപ്പോർട്ടുകൾ. നാലു വർഷം മുൻപ് വിവാഹ ബന്ധം വേർപ്പെടുത്തിയ മഞ്ജു – ദിലീപ് ദമ്പതികൾക്ക് ഒരു പെൺകുട്ടിയുണ്ട്. മഞ്ജുവിന്റെയും ദിലീപിന്റെയും മകളായ മീനാക്ഷി ഇപ്പോഴും കാവ്യയ്ക്കും ദിലീപിനും ഒപ്പമാണ്.
രണ്ടു വർഷം മുൻപാണ് ദിലീപ് കാവ്യാ മാധവനെ വിവാഹം ചെയ്തത്. ഇതിനു ശേഷം പല തവണ കാവ്യ ഗർഭിണിയാണെന്ന രീതിയിൽ വാർത്തകൾ പുറത്ത് വരികയും ചെയ്തിരുന്നു. എന്നാൽ, ഇതിനു ശേഷം കഴിഞ്ഞ വർഷം ജൂലായിൽ ദിലീപ് നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ പോകുകയും ചെയ്തു. കുറച്ചു നാളുകൾക്കു മുൻപാണ് കാവ്യ ഗർഭിണിയാണെന്ന വാർത്തകൾക്ക് സ്ഥിരീകരണം നൽകി കാവ്യയുടെ പിതാവ് തന്നെ രംഗത്ത് എത്തിയത്. കാവ്യ എട്ടുമാസം ഗർഭിണിയാണെന്ന രീതിയിലായിരുന്നു അന്ന് അദ്ദേഹത്തിന്റെ പ്രതികരണം എത്തിയത്. ഇതിനു പിന്നാലെ കാവ്യയുടെ ബേബി ഷവർ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.
നിറവയറുമായി നിൽക്കുന്ന കാവ്യയുടെ ചിത്രങ്ങൾ വെറലായതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ അതിഭീകരമായ ചർച്ചകളാണ് നടന്നിരുന്നതും. ഈ സാഹചര്യത്തിലാണ് ഇപ്പോൾ കാവ്യയ്ക്ക് പെൺകുട്ടി ഉണ്ടായി എന്ന രീതിയിൽ വാർത്ത പുറത്ത് വരുന്നത്. എന്നാൽ, ദിലീപോ കാവ്യയോ ഈ വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ദിലീപ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ ലൈവായി എത്തി വിശദീകരണം നൽകുമെന്ന സൂചനയാണ് ലഭിക്കുന്നത്.