play-sharp-fill
നഗര പരിധിയില്‍ ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കാന്‍ നടപടി വേണമെന്ന് ഹൈക്കോടതി

നഗര പരിധിയില്‍ ഡീസല്‍ വാഹനങ്ങള്‍ ഒഴിവാക്കാന്‍ നടപടി വേണമെന്ന് ഹൈക്കോടതി

സ്വന്തം ലേഖിക

കൊച്ചി: നഗര പരിധിയില്‍ നിന്ന് ഡീസല്‍ വാഹനങ്ങള്‍ പടിപടിയായി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ഹൈക്കോടതി.

കൊച്ചി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളില്‍ ഡീസല്‍ വാഹനങ്ങളെ സര്‍വീസ് നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കൊച്ചി കടവന്ത്ര സ്വദേശി ചെഷയര്‍ ടാര്‍സന്‍ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോറിക്ഷയടക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് പകരമായി സിഎന്‍ജി/ എല്‍എന്‍ജി വാഹനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

മലിനീകരണം തടയാനുള്ള നടപടികള്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളും ദേശീയ ഹരിത ട്രിബ്യൂണലും സ്വീകരിച്ച്‌ വരുകയാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഈ വിഷയത്തില്‍ കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കുന്നില്ലെന്നും വ്യക്തമാക്കി.

15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് കഴിഞ്ഞ ജൂണ്‍ മുതല്‍ പെര്‍മിറ്റ് നല്‍കുന്നില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കെഎസ്‌ആര്‍ടിസി ഡീസല്‍ ബസുകള്‍ സിഎന്‍ജി, എല്‍എന്‍ജി എന്നിവയിലേക്ക് മാറ്റാന്‍ തീരുമാനിച്ച കാര്യവും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

വാഹനങ്ങളാണ് മലിനീകരണത്തിനുള്ള പ്രധാനകാരണമെന്ന് മലിനീകരണ ബോര്‍ഡും കോടതിയില്‍ വ്യക്തമാക്കി.