ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു; പമ്പയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതോടെ നീലിമല ഭാഗത്ത് വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു
പത്തനംതിട്ട: ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞ് വീണ് മരിച്ചു. ആന്ധ്രാ വിജയപുരം സ്വദേശി മുരുകാചാരി (40) ആണ് മരിച്ചത്.
ആന്ധ്രാപ്രദേശിൽ നിന്നുള്ള തീര്‍ത്ഥാടക സംഘത്തിനൊപ്പം പമ്പയിൽ നിന്ന് ശബരിമലയിലേക്ക് പോകുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. നീലിമല ഭാഗത്ത് വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
പ്രാഥമിക ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദഹം നാട്ടിലേക്ക് കൊണ്ടുപോകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രികള്‍ക്ക് പുറമേ പമ്പ മുതല്‍ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചു.
ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാനാണ് റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി വിന്യസിച്ചിരിക്കുന്നത്.