‘ദേവസ്വം ബോർഡ് ഫണ്ട് കോടതി അനുമതിയില്ലാതെ ചെലവഴിക്കരുത്’; ഹൈക്കോടതി

‘ദേവസ്വം ബോർഡ് ഫണ്ട് കോടതി അനുമതിയില്ലാതെ ചെലവഴിക്കരുത്’; ഹൈക്കോടതി

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ദേവസ്വം ബോർഡിന്റെ ഫണ്ട് കോടതി അനുമതിയില്ലാതെ ചെലവഴിക്കരുതെന്ന് ഹൈക്കോടതി. പൊലിസ് ഉദ്യോഗസ്ഥരുടെ ചെലവിനായി ദേവസ്വം ഫണ്ട് ഉപയോഗിക്കുന്നുവെന്ന ഹർജിയിലാണ് കോടതി നിർദേശം. കേസിൽ സർക്കാരിനും ദേവസ്വം ബോർഡിനും നോട്ടീസയക്കാനും കോടതി ഉത്തരവായി

പൊലീസിന് താമസസൗകര്യം, ഭക്ഷണം എന്നിവ പൊലീസ് വകുപ്പ് തന്നെയാണ് നൽകുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു.സന്നിധാനത്തുള്ള പൊലീസുകാർക്ക് ഭക്ഷണവും താമസവും നൽകാൻ തയാറാണെന്ന് ദേവസ്വം ബോർഡും അറിയിച്ചു. ശബരിമലയിൽ15,000 പൊലീസുകാർ ഉണ്ടെന്നു ഹരജിക്കാർ ആരോപിച്ചപ്പോൾ 3000 ത്തിൽ താഴയെ ഉള്ളുവെന്നാണ് മനസിലാക്കുന്നത് എന്ന് കോടതിവ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group