ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ കാർ അപകടത്തിൽപ്പെട്ടു; ഔദ്യോഗിക വാഹനം സ്കൂട്ടറുമായി കൂട്ടിയിടിച്ച് യുവതിക്ക് പരുക്ക്
സ്വന്തം ലേഖകൻ
കൊല്ലം: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ വാഹനമിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് പരുക്ക്. തുരുത്തമ്പലം സ്വദേശിനി രശ്മിക്ക് ആണ് പരുക്കേറ്റത്. കുളക്കട വായനാശാല എം സി റോഡിലാണ് വെച്ചായിരുന്നു അപകടം. പരുക്കേറ്റ യുവതിയെ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അടൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഔദ്യോഗിക കാറിൽ പോവുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. എം സി റോഡിൽ വെച്ച് അതേ ദിശയിൽ വന്ന യുവതിയുടെ സ്കൂട്ടറുമായി കാർ ഇടിക്കുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടിയിൽ കാറിന്റെ മുൻഭാഗം തകർന്നു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനും ഡ്രൈവർക്കും പരുക്കുകളില്ല. അപകടം നടന്ന് 15 മിനുട്ടിന് ശേഷം ഇവർ മറ്റൊരു കാറിൽ തിരുവനന്തപുരത്തേക്ക് പോയി.
Third Eye News Live
0