
കോട്ടയം: ബിവറേജസ് കോർപ്പറേഷനിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്ക് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലനം നല്‍കി.
കോട്ടയം സിഎംഎസ് കോളേജ് ഹൈസ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ കോട്ടയം അഡീഷണൽ എസ്.പി വിനോദ് പിള്ള ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പോലീസിലെ പ്രത്യേക പരിശീലനം ലഭിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലന പരിപാടിയിൽ ക്ലാസുകൾ നയിച്ചത്.
തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സ്വയം സുരക്ഷ ഉറപ്പാക്കുന്നതിനും, അവര്‍ നേരിടുന്ന പ്രശ്നങ്ങളെ അതിജീവിക്കുന്നതിനുമായാണ് ഇത്തരം പരിശീലന പരിപാടി സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചടങ്ങിൽ വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശാന്ത്കുമാർ, നർക്കോട്ടിക്സെൽ എസ്.ഐ മാത്യുപോൾ തുടങ്ങിയവരും പങ്കെടുത്തു.